സോണല്‍ ഫാമിലി മീറ്റ്
ഓമശ്ശേരി: ‘കാലം തേടുന്ന ഇസ്‌ലാഹ്’ സന്ദേശവുമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമിതി സംഘടിപ്പിച്ച ഫാമിലി മീറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അശ്‌റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം പി മൂസ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധികളായ അബ്ദുസ്സലാം മുട്ടില്‍, അമീര്‍ അന്‍സാരി വയനാട്, റസാക്ക് മലോറം, ആസിം കരുവമ്പൊയില്‍, വി സി മറിയക്കുട്ടി സുല്ലമിയ്യ, ഫര്‍ഹാന മുന്‍ഫിദ, റഹംദില്‍, എം കെ പോക്കര്‍ സുല്ലമി, യഹ്‌യ പ്രസംഗിച്ചു.