സൈനബ
കരുനാഗപ്പള്ളി: പുത്തന്‍തെരുവ് പ്രദേശത്ത് ആദര്‍ശ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന സൈനബ (80) നിര്യാതയായി. ആലക്കോട്ട് കിഴക്കതില്‍ പരേതനായ അലിക്കുഞ്ഞിന്റെ ഭാര്യയായിരുന്നു. ഖുര്‍ആന്‍ ക്ലാസിലൂടെ ആദര്‍ശം മനസ്സിലാക്കിയതു മുതല്‍ ഒട്ടേറെ എതിര്‍പ്പുകള്‍ നേരിട്ടിട്ടും ആദര്‍ശത്തില്‍ വിട്ട് വീഴ്ച ചെയ്യാതെ ജീവിച്ചു. ഭര്‍ത്താവിനെയും കുടുംബത്തെയും ആദര്‍ശ പാതയിലെത്തിക്കുന്നില്‍ വിജയിച്ചു. മുജാഹിദ് സമ്മേളനങ്ങളിലും ക്യു എല്‍ എസ് സംഗമങ്ങളിലും വെളിച്ചം പരിപാടിയിലും ആവേശത്തോടെ പങ്കെടുത്തിരുന്നു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ കുഞ്ഞുമോന്‍, എം ജി എം മണ്ഡലം പ്രസിഡന്റ് ബീന അബ്ബാസ് എന്നിവര്‍ മക്കളാണ്. അല്ലാഹു പരേതക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)