സുല്‍ത്താന്‍ ഖാബുസിന്റെ നിര്യാണത്തില്‍ ലോകനേതാക്കള്‍ അനുശോചിച്ചു
ആധനിക ഒമാന്റെ ശില്പിയും നവോത്ഥാനനായകനുമായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണമാണ് കഴിഞ്ഞ ആഴ്‌യില്‍ പ്രധാന വാര്‍ത്തകളിലൊന്ന്. ഒമാന്‍ സുല്‍ത്താന്‍ ഖാബുസ് ബിന്‍ സഈദിന്റെ നിര്യാണത്തില്‍ അനുശോചന സന്ദേശങ്ങള്‍ അറിയിച്ചുകൊണ്ട് വിവിധ രാഷ്ട്ര നേതാക്കള്‍ മസ്‌കത്തില്‍. തലസ്ഥാന ഗവര്‍ണറേറ്റിലെ അല്‍ആലം കൊട്ടാരത്തില്‍ പുതിയ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അനുശോചനങ്ങള്‍ സ്വീകരിച്ചു.
ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്. അവിവാഹിതനാണ്. ഇന്ത്യയുമായി അദ്ദേഹം എന്നും സവിശേഷ ബന്ധം പു ലര്‍ത്തിപ്പോന്നു. തന്റെ രാജ്യത്തിന്റെ പേര് മസ്‌കത്ത് ആന്റ് ഒമാന്‍ എന്നത് സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി ലോകത്തില്‍ അടയാളപ്പെടുത്തിയത് സുല്‍ ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ആയിരുന്നു.
അയല്‍രാജ്യങ്ങളില്‍ നിന്നുമടക്കം രാഷ്ട്രനേതാക്കള്‍ മന്ത്രിമാര്‍ അണ്ടര്‍ സെക്രട്ടറിമാര്‍ ഉപദേശകര്‍, സ്റ്റേറ്റ് കൗണ്‍സില്‍, മജ്‌ലിസുശ്ശൂറാ അംഗങ്ങള്‍ മറ്റു വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി സ്വദേശികളും അല്‍ആലം കൊട്ടാരത്തിലെത്തി.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍ സണ്‍, തുനീഷ്യന്‍ പ്രസിഡന്റ് കൈസ് സഈദ്, അബൂദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍, കുവൈത്ത് അമീര്‍ സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ്, ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ. മുഹമ്മദ് ജവാദ് സരീഫ്, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ, യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി, ചാള്‍സ് രാജകുമാരന്‍, ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍വാലസ് തുടങ്ങിയവര്‍ കൊട്ടാരത്തിലെത്തി അനുശോചിച്ചു.