സുഊദി സ്‌കൂളുകളില്‍ ഇനി ചൈനീസ് ഭാഷാ പഠനവും
സഊദി അറേബ്യയിലെ സ ര്‍ ക്കാര്‍ വിദ്യാലയങ്ങളില്‍ ഇനി ചൈനീസ് ഭാഷാപഠനവും. തെരഞ്ഞെടുത്ത ചില സ്‌കൂളുകളിലാണ് ചൈനീസ് ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കുന്നത്. രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തില്‍ ചൈനീസ് പഠിപ്പിക്കാന്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസാം അല്‍ശഹ്‌രി പറഞ്ഞു. എട്ട് സെക്കന്‍ഡറി ബോയ്‌സ് സ്‌കൂളുകളിലാണ് ആദ്യം പഠനസൗകര്യമൊരുക്കുക. റിയാദില്‍ നാലും ജിദ്ദയിലും കിഴക്കന്‍ പ്രവിശ്യയിലും രണ്ടുവീതവും സ്‌കൂളുകളില്‍ പഠനസൗകര്യമൊരുക്കും. താല്‍പര്യമുള്ളവര്‍ക്കാണ് ഇങ്ങനെയൊരു സൗകര്യമൊരുക്കുന്നതെന്നും നിര്‍ബന്ധിത വിഷയമല്ലെന്നും വക്താവ് പറഞ്ഞു. അതേസമയം, സൗദിയിലെ ഹൈസ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനുള്ള തീരുമാനത്തിന് സൗദിയിലെ ചൈനീസ് അംബാസഡര്‍ ചെന്‍വെയ് ക്വിങ് ട്വിറ്ററിലൂടെ ആശംസ നേര്‍ന്നു. സൗദി സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും ചൈനീസ് ഭാഷ ഉള്‍പ്പെടുത്തണമെന്ന കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശം നടപ്പാക്കുന്നസുപ്രധാന നടപടിയെ അഭിനന്ദിക്കുന്നുവെന്നും ചൈനീസ് ഭാഷ ഭാവിയുടെ ഭാഷയാണെന്നും കിരീടാവകാശിയുടെ കാഴ്ചപ്പാടിന് നന്ദി പറയുകയാണെന്നും അംബാസഡര്‍ പറഞ്ഞു