7 Saturday
March 2026
2026 March 7
1447 Ramadân 18

സീകോണ്‍ 19′ അധ്യാപക സമ്മേളനം: പ്രീ-സീകോണുകള്‍ക്ക് തുടക്കമായി

അധ്യാപക സമ്മേളനത്തിന്റെ (സീകോണ്‍) ഭാഗമായി സംഘടിപ്പിച്ച പ്രീ-സീകോണ്‍ സംസ്ഥാന ഉദ്ഘാടനം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സമിതിയുടെ പഠന ഗവേഷണ പരിശീല വിഭാഗമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്വാളിറ്റി ഫോര്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 8-ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ‘സീകോണ്‍ 19’ സംസ്ഥാന അധ്യാപക സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന പ്രീ-സീകോണുകള്‍ക്ക് തുടക്കമായി. സമ്മേളനത്തിന്റെ മുന്നോടിയായി സംസ്ഥാനത്തെ ഇരുപത് കേന്ദ്രങ്ങളില്‍ പ്രീ സീകോണ്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രീ-സീകോണിന്റെ സംസ്ഥാന ഉദ്ഘാടനം പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്‍് കമാല്‍ വരദൂര്‍ നിര്‍വഹിച്ചു. സംഘാടക സമിതി അധ്യക്ഷന്‍ ഡോ. വി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. ഡോ. ജാബിര്‍ അമാനി വിഷയാവതരണം നടത്തി. പി സി അബൂബക്കര്‍, സുഹൈല്‍ സാബിര്‍, ടി പി എം റാഫി, പി സി അബ്ദുറഹ്്മാന്‍, ഫൈസല്‍ നന്മണ്ട പ്രസംഗിച്ചു.

Back to Top