6 Friday
March 2026
2026 March 6
1447 Ramadân 17

സിറ്റിസണ്‍സ് സ്‌ക്വയര്‍ പൗരത്വ പ്രതിഷേധ ഇരിപ്പ്

കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി കോട്ടക്കലില്‍ സംഘടിപ്പിച്ച സിറ്റിസണ്‍സ് സ്‌ക്വയര്‍ പ്രതിഷേധ ഇരിപ്പ് സമരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു

കോട്ടക്കല്‍: രണ്ടാം സ്വാതന്ത്ര്യസമരത്തിന് മതപരവും രാഷ്ട്രീയപരവുമായ നേതൃത്വം നല്‍കുമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി കോട്ടക്കലില്‍ സംഘടിപ്പിച്ച സിറ്റിസണ്‍സ് സ്‌ക്വയര്‍ പ്രതിഷേധ ഇരിപ്പ് സമരം അഭിപ്രായപ്പെട്ടു. വര്‍ത്തമാനകാല ഇന്ത്യയുടെ പ്രതിസന്ധിക്ക് അടിസ്ഥാന പരിഹാരം സത്യസന്ധമായ മതേതരത്വമാണ്. കറകളഞ്ഞ മതേതരവാദികളാവുക എന്നതാണ് വര്‍ത്തമാനകാല ഇന്ത്യയുടെ സന്ദേശം.
‘ഹിന്ദുസ്ഥാന്‍ ഹമാരാ’ പ്രമേയത്തില്‍ സംഘടിപ്പിച്ച പന്ത്രണ്ട് മണിക്കൂര്‍ ഇരിപ്പ് സമരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യ പ്രഭാഷണം നടത്തി. കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി പി ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ രണ്ടത്താണി, പി മുജീബ് റഹ്മാന്‍, ഡോ. മുഹമ്മദ് റാഫി ചെമ്പ്ര, ഇ എന്‍ മോഹന്‍ദാസ്, അജിത് കൊളാടി, കെ കെ നാസര്‍, വി ടി സുബൈര്‍ തങ്ങള്‍, മുജീബ് റഹ്മാന്‍ കിനാലൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, വി ആര്‍ അനൂപ്, പി സുരേന്ദ്രന്‍, സോയ ജോസഫ്, ജലീല്‍ പരപ്പനങ്ങാടി, നൂറ കോട്ടക്കല്‍, എം ടി മനാഫ് വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ടി ആബിദ് മദനി, പി മുഹമ്മദ് കുട്ടി ഹാജി, മൂസക്കുട്ടി മദനി, ഇ ഒ ഫൈസല്‍, വി പി ഉമര്‍, പി പി ഖാലിദ്, സുഹൈല്‍ സാബിര്‍, അബ്ദുല്‍ അസീസ് തിരൂരങ്ങാടി, ടി ഇബ്‌റാഹിം അന്‍സാരി, ടി കെ എന്‍ നാസര്‍, ജലീല്‍ വൈരങ്കോട്, റാഫി കുന്നുംപുറം, ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, ഫാസില്‍ പുത്തൂര്‍പള്ളിക്കല്‍, പി നൗഫല്‍, പി റസിയാബി, തസ്‌ലീന കുഴിപ്പുറം, റുഫൈദ തിരുരങ്ങാടി നേതൃത്വം നല്‍കി. മണ്ഡലം പ്രതിഷേധ റാലികള്‍ സിറ്റിസണ്‍ സ്‌ക്വയറില്‍ സംഗമിച്ചു.

Back to Top