6 Friday
March 2026
2026 March 6
1447 Ramadân 17

സിറിയയിലേക്ക്  സഹായവുമായി തുര്‍ക്കി

ആഭ്യന്തര യുദ്ധത്തിന്റെ അലയൊലികള്‍ പൂര്‍ണമായും വിട്ട് മാറിയിട്ടില്ലാത്ത സിറിയയില്‍ ജനങ്ങള്‍ ദുരിതത്തില്‍ കഴിയുന്ന വാര്‍ത്തകള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ ഒരു റിപ്പോര്‍ട്ട് പുറത്ത് വന്ന കാര്യവും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്തതിനാല്‍ ലക്ഷക്കണക്കിന് സിറിയന്‍ ബാലികാ ബാലന്മാര്‍ക്ക് സ്‌കൂളില്‍ പോക്കാന്‍ സാധിക്കുന്നില്ലെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. സിറിയയിലേക്ക് സാധ്യമാകുന്ന എല്ലാ സഹായവും എത്തിക്കാനായി തുര്‍ക്കി മുന്നോട്ട് വന്നിരിക്കുന്നതാണ് അവിടെ നിന്നുള്ള വാര്‍ത്ത. സിറിയയിലെ അഫ്രീന്‍ പ്രവിശ്യയില്‍ തുര്‍ക്കിയുമായി പങ്കിടുന്ന തിര്‍ത്തിയിലെ ഗേറ്റ് തുറന്നാണ് തുര്‍ക്കി സഹായമെത്തിക്കുന്നത്. റെഡ്ക്രസന്റുമായി സഹകരിച്ചാണ് തുര്‍ക്കി ഇവിടെ സേവന, സഹായ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്. ഈ അതിര്‍ത്തി ഗേറ്റ് ആദ്യമായാണ് തുറന്ന് നല്‍കുന്നതെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിറിയയിലെ ദുരിതങ്ങളുമായി തട്ടിച്ച് നോക്കിയാല്‍ ഇത്തരം സഹായങ്ങള്‍ കടലില്‍ കായം കലക്കുന്നത് പോലെ മാത്രമേയുള്ളൂവെന്നും കൂടുതല്‍ സഹായങ്ങള്‍ സിറിയയിലേക്ക് എത്തിയാല്‍ മാത്രമേ പരിമിതമായതെങ്കിലുമുള്ള സഹായങ്ങള്‍ അവിടെ ഫലപ്രദമായി നല്‍കാന്‍ സാധിക്കൂവെന്നും റെഡ് ക്രോസ് അറിയിച്ചു. കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ട് വരണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Back to Top