5 Friday
December 2025
2025 December 5
1447 Joumada II 14

സിറിയന്‍ വിമതര്‍ക്കുനേരെ വ്യോമാക്രമണം? 18 മരണം

വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വിമതരെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ സര്‍ക്കാര്‍ റഷ്യയോടൊപ്പം ചേര്‍ന്നാണ് വ്യോമാക്രമണം നടത്തിയത്. ഇദ്‌ലിബ് പ്രവിശ്യയിലായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് വൈറ്റ് ഹെല്‍മെറ്റ്‌സ് എന്നറിയപ്പെടുന്ന സിറിയന്‍ സിവില്‍ ഡിഫന്‍സ് പറയുന്നു.
ഇവിടെ ഏതാനും ആഴ്ചകളായി കനത്ത ആക്രമണമാണ് നടക്കുന്നത്. തലസ്ഥാനമായ ഡമാസ്‌കസിനെ സിറിയയിലെ ഏറ്റവും വലിയ നഗരവും വാണിജ്യ കേന്ദ്രവുമായ ആലപ്പോയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ വിമതരില്‍നിന്ന് സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.
Back to Top