സാര്‍സിനെ മറികടന്ന് കൊറോണ
മരണത്തിന്റെ എണ്ണത്തിലും വ്യാപ്തിയിലും 2003ലെ സാ ര്‍സിനെ മറികടന്ന് കൊറോണ വൈറസ് ബോധ. ലോകത്ത് ഈ ദിവസംവരെ 910 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. ദുരന്തത്തില്‍ 97 പേരാണ് ഞായറാഴ്ച മരണത്തിന് കീഴടങ്ങിയത്. വിവിധ ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും കൂടിയ മരണനിരക്കാണിത്. ആകെ മരണത്തില്‍ 871 പേരും മരിച്ചത് ചൈനയിലെ ഹുബെ പ്രവിശ്യയിലാണ്. ചൈനയില്‍ വിവിധ പ്രവിശ്യകളിലായി 40171 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. ഫിലിപ്പീന്‍സിലും ഹോങ്കോങ്ങിലുമായി രണ്ട് പേര്‍ മരണപ്പെട്ടു. ലോകത്താകമാനം 40710 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
അതേസമയം, പുതുതായി രോഗബാധ ഏല്‍ക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. യു എസ്, ജപ്പാന്‍ പൗരന്മാര്‍ കഴിഞ്ഞ ദിവസം ചൈനയില്‍ മരിച്ചിരുന്നു. 2003ല്‍ 5000ത്തില്‍ പരം പേര്‍ക്ക് സാര്‍സ് രോഗം പിടിപെട്ടപ്പോള്‍ 774 പേരാണ് മരണത്തിന് കീഴടങ്ങിയിരുന്നത്. ബെയ്ജിംഗിന്റെ പ്രതികരണം അറിഞ്ഞാല്‍ ഉടന്‍ ചൈനയിലേക്ക് ഐക്യരാഷ്ടസഭ ആരോഗ്യ ഏജന്‍സി അന്താരാഷ്ട്ര ദൗത്യസംഘത്തെ അയക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധ ചെറുക്കാന്‍ ചൈനക്ക് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനയച്ച കത്തിലാണ് വൈറസ്ബാധ ചെറുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യദാര്‍ഢ്യം അറിയിച്ചത്.