സാമ്പത്തികമാന്ദ്യം: കുടുംബബജറ്റ് താളംതെറ്റാതിരിക്കാന്‍ നടപടി വേണം: -ഇസ്‌ലാഹി ഫാമിലി സമ്മിറ്റ്
‘സംതൃപ്തകുടുംബം ആദര്‍ശസമൂഹം’ പ്രമേയത്തില്‍ കെ എന്‍ എം (മര്‍കസുദ്ദഅവ) മലപ്പുറം വെസ്റ്റ് ജില്ലാ സമിതി തിരൂരില്‍ സംഘടിപ്പിച്ച ഇസ്‌ലാഹി ഫാമിലി സമ്മിറ്റ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യുന്നു
തിരൂര്‍: രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക മാന്ദ്യം സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅവ) മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ജില്ലാ ഇസ്‌ലാഹിഫാമിലി സമ്മിറ്റ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാതെ ഭാഷാ പ്രശ്‌നവും പൗരത്വ രജിസ്റ്ററും കശ്മീര്‍ പ്രശ്‌നവും ചര്‍ച്ചയാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് മുന്നോട്ട് പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
‘സംതൃപ്തകുടുംബം ആദര്‍ശസമൂഹം’ പ്രമേയത്തില്‍ നടത്തിയ ഇസ്‌ലാഹി ഫാമിലി സമ്മിറ്റ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന ജന.സെക്രട്ടറി സി പി ഉമ്മര്‍ സുല്ലമി പ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ബാവ മുഖ്യാതിഥിയായി. പ്രളയ ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വളണ്ടിയര്‍മാരെ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി ഉപഹാരം നല്‍കി. വിവിധ സെഷനുകളിലായി കെ പി അബ്ദുല്‍അസീസ് സ്വലാഹി, മുഹ്‌സിന പത്തനാപുരം, കെ പി അബ്ദുറഹിമാന്‍ സുല്ലമി, എന്‍ എം അബ്ദുല്‍ജലീല്‍, യൂസുഫ് ഫാറൂഖി പ്രഭാഷണം നടത്തി. പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, പി സുഹൈല്‍ സാബിര്‍, പി പി ഖാലിദ്, ടി ആബിദ് മദനി, വി പി ഉമ്മര്‍, പി മൂസക്കുട്ടി മദനി, പി എം അബ്ദുല്‍ അസീസ്, ടി ഇബ്‌റാഹിം അന്‍സാരി, ഇ ഒ ഫൈസല്‍, മുഹമ്മദ് റാഫി കുന്നുംപുറം, ഷരീഫ് കോട്ടക്കല്‍, ജലീല്‍ വൈരങ്കോട്, യൂനുസ് മയ്യേരി, ഐ വി ജലീല്‍, ഫാസില്‍ പുത്തൂര്‍പള്ളിക്കല്‍, നൗഫല്‍ പറവന്നൂര്‍, റാസിയാബി ടീച്ചര്‍, തസ്‌ലീന ടീച്ചര്‍ പ്രസംഗിച്ചു.
.
