സലീം കരുനാഗപ്പള്ളി- പി കെ പി അബ്ദുല്‍സാദിഖ്
തളിപ്പറമ്പ്: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മണ്ഡലം വൈസ് പ്രസിഡന്റും ക്ഷേമനിധി ബോര്‍ഡ് റിട്ട. ജീവനക്കാരനുമായിരുന്ന മാട്ടൂല്‍ നോര്‍ത്ത് സിദ്ദീഖാബാദിനു സമീപം ദാറുല്‍ ഹുദയില്‍ പി കെ പി അബ്ദുല്‍ സാദിഖ്(68) നിര്യാതനായി. പാപ്പിനിശ്ശേരിയിലെ പരേതരായ ടി ബി മുഹമ്മദ് കുഞ്ഞിയുടെയും പി കെ പി ആയിശയുടെയും മകനാണ്. മാട്ടൂല്‍ നോര്‍ത്ത് മസ്ജിദുന്നാസര്‍, സലഫി മദ്‌റസ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും ജില്ലയിലെ ഇസ്‌ലാഹി പ്രവര്‍ത്തന രംഗത്തും സജീവ സാന്നിധ്യമായിരുന്നു. മുമ്പ് രോഗശയ്യയിലാവുന്നത് വരെ സംഘടന യോഗങ്ങളിലും പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു. അവിഭക്ത കെ എന്‍ എം മുതല്‍ ജില്ലാ പ്രവര്‍ത്തക സമിതിയിലും ശാഖ, മണ്ഡലം തലങ്ങളിലും ഭാരവാഹി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ബാവുവളപ്പില്‍ ശരീഫ, മക്കള്‍: ബി തശ്‌റീഫ, ശാലിമ, സാബിക്ക്, ശിറീന്‍. സഹോദരങ്ങള്‍: പി കെ പി മുസ്തഫ, മുത്തലിബ്, റംലത്ത്, ഹഫ്‌സത്ത്, അബ്ദുല്‍ഗഫൂര്‍, ഖദീജ. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
ശംസുദ്ദീന്‍ പാലക്കോട്