1 Friday
May 2026
2026 May 1
1447 Dhoul-Qida 14

സമ്മാനദാനവും യാത്രയയപ്പും

മുത്തനൂര്‍: ശാഖ എം എസ് എം മഹല്ലില്‍ നിന്ന് ഉന്നത വിജയം നേടിയവരെ ആദരിച്ചു. കേന്ദ്ര സര്‍വീസില്‍ ജോലി ലഭിച്ച് പോവുന്ന എം എസ് എം ട്രഷറര്‍ അന്‍സര്‍ ഫറാസിന് യാത്രയയപ്പ് നല്‍കി. എം ടി മുഹമ്മദ് ഷാദിന്‍ അധ്യക്ഷത വഹിച്ചു. ടി കെ മൊയ്തീന്‍ മുത്തനൂര്‍ ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് മൗലവി, ലസ്‌ന ഷറഫുദ്ദീന്‍, ഒ പി ഷിഫ്‌ന, ഒ പി അന്‍സര്‍, മിസ്ഹബ്, പി സി ഷാമില്‍ പ്രസംഗിച്ചു. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എം എസ് എം സമാഹരിച്ച ഫണ്ട് ചടങ്ങില്‍ കൈമാറി.

Back to Top