സമ്മര്‍ ഫെസ്റ്റ്
ഖത്തര്‍ ഇന്ത്യന്‍ സ്റ്റുഡന്റ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റ് മശ്ഹൂദ് തിരുത്തിയാദ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ സ്റ്റുഡന്റ്സ് ക്ലബ്ബ് (ക്വിസ്‌ക്) സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റ് 2019 ന് വര്‍ണാഭമായ തുടക്കമായി. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മശ്ഹൂദ് തിരുത്തിയാട് ഉദ്ഘാടനം ചെയ്തു. ഇസ്ലാഹി സെന്റര്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. അഷ്‌റഫ് മടിയാരി, മുജീബ് കുനിയില്‍, ജിസ്‌നി മുജീബ് പ്രസംഗിച്ചു. നുസ ഫാത്തിമ, ഹുദാ റഷീദ്, വര്‍ദ അബ്ദുല്ലത്തീഫ്, ഹാനിയ അന്‍വര്‍ പരിപാടികള്‍ അവതരിപ്പിച്ചു. ചിത്രരചനാ പരിശീലനത്തിന് ആര്‍ട്ടിസ്റ്റ് ബഷീര്‍ നന്മണ്ട നേതൃത്വം നല്‍കി.