സമരങ്ങള്‍ക്ക് സ്റ്റേ ഇല്ല സംയുക്ത പ്രക്ഷോഭങ്ങള്‍ തുടരണം: എം എസ് എം പ്രൊട്ടസ്റ്റ് നൈറ്റ്
എം എസ് എം സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച പ്രൊട്ടസ്റ്റ് നൈറ്റ് പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്യന്നു.
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികളില്‍ നിയമത്തിന് സ്റ്റേ അനുവദിക്കാത്ത സാഹചര്യത്തില്‍ ശക്തമായ സമര പ്രക്ഷോഭങ്ങള്‍ സജീവമാക്കണമെന്ന് എം എസ് എം പ്രൊട്ടസ്റ്റ് നൈറ്റ് ആവശ്യപ്പെട്ടു. നീതിന്യായ വ്യവസ്ഥകളില്‍ പ്രതീക്ഷ കൈവിടാതെ ജനാധിപത്യ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു കൊണ്ടുള്ള സമരങ്ങള്‍ ശക്തമാവണം. റോസ് വിപ്ലവം വിദ്യാര്‍ഥി തലമുറ ഏറ്റെടുക്കണമെന്നും സമര രംഗത്ത് ഐക്യം നിലനിര്‍ത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.
വൈകുന്നേരം 5 മുതല്‍ അര്‍ധരാത്രി വരെ കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡിന് സമീപം പ്രത്യേകം തയ്യാറാക്കിയ സമരപന്തലില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ഗാനാവിഷ്‌കാരം, പ്രതിഷേധ നാടകം, സമരചിത്രം, ജയ് ആസാദി, ദ റിബന്‍ റവലൂഷന്‍ തുടങ്ങിയ പരിപാടികള്‍ നടന്നു.
ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ്, യൂത്ത്‌ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി കെ ഫിറോസ്, ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിമാരായ ഡോ. ഐ പി അബ്ദുസ്സലാം, അഡ്വ. മുഹമ്മദ് ഹനീഫ മുഖ്യ പ്രഭാഷണം നടത്തി. കെ എം സച്ചിന്‍ ദേവ് (എസ് എഫ് ഐ), ജുനീഷ് (കെ എസ് യു), എം പി നവാസ് (എം എസ് എഫ്), സ്വാലിഹ് കോട്ടപ്പള്ളി (എസ് ഐ ഒ), സഫ്‌വാന്‍ ബറാമി (വിസ്ഡം സ്റ്റുഡന്റ്‌സ്), ഷഹീന്‍ റാഷി (വിദ്യാര്‍ഥി ജനത), അഫ്‌നിദ പുളിക്കല്‍ (എം ജി എം സ്റ്റുഡന്റ്‌സ് വിങ്) തുടങ്ങി വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ സംസ്ഥാന ഭാരവാഹികള്‍ സംസാരിച്ചു.
കരുണാകരന്‍ പേരാമ്പ്ര (കാര്‍ട്ടൂണിസ്റ്റ്), നൗഷാദ് നൗഷി (ഗായകന്‍), ബദറുദ്ദീന്‍ പാറന്നൂര്‍ (ഗാന രചയിതാവ്) എന്നിവര്‍ സംബന്ധിച്ചു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സഹീര്‍ വെട്ടം, നസീഫ് അത്താണിക്കല്‍, റിഹാസ് പുലാമന്തോള്‍, അദീബ് പൂനൂര്‍, ഇസ്ഹാഖ് കടലുണ്ടി, നബീല്‍ പാലത്ത്, ലുഖ്മാന്‍ പോത്തുകല്ല്, ജസിന്‍ നജീബ്, ഷഫീഖ് അസ്ഹരി, നദീര്‍ കടവത്തൂര്‍, ഒമര്‍ യാസിഫ് പ്രസംഗിച്ചു. `