24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

സമകാല വിഷയങ്ങളില്‍  ഖുര്‍ആനിക അപഗ്രഥനം അനിവാര്യം -ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

നരിക്കുനി നന്മ ഖുര്‍ആന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.
നരിക്കുനി: ഖുര്‍ആന്‍ അക്ഷരവായനയിലൊതുക്കാതെ അത് ജീവിത പ്രധാനമാക്കാന്‍ മനുഷ്യര്‍ക്ക് കഴിയേണ്ടതുണ്ടെന്ന് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു. ജീവിത്തിലുടനീളം ഖുര്‍ആനിന്റെ പാഠങ്ങള്‍ നിഴലിക്കേണ്ടതുണ്ടെന്നും സമകാലിക വിഷയങ്ങളെ ഖുര്‍ആനികാധ്യാപനങ്ങള്‍ക്കനുസൃതമായി അപഗ്രഥിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നരിക്കുനി നന്മ നിലയത്തില്‍ ആരംഭിച്ച നന്മ ഖുര്‍ആന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ ക്യു ആര്‍ ഐ ഇൻസ്ട്രക്ടർ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രഭാഷണം നടത്തി. പി ടി അബ്ദുല്‍ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. പ്രൊഫ. പി കെ ഹംസ, എന്‍ പി അബ്ദുറഷീദ്, ബഷീര്‍ കൈപ്പാട്ട്, അബ്ദുറശീദ് മടവൂര്‍, ശുക്കൂര്‍ കോണിക്കല്‍, റജീഷ് നരിക്കുനി, വി ഹസന്‍, വി അബ്ദുല്‍ഹമീദ് പ്രസംഗിച്ചു.
Back to Top