5 Thursday
March 2026
2026 March 5
1447 Ramadân 16

സഊദി ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

മക്ക: മതം വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ മനുഷ്യരെ നവോത്ഥാനത്തിന്റെ പാതയിലേക്കാണ് വഴി നടത്തേണ്ടതെന്ന് സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികളില്‍ കൂടുതല്‍ ക്ഷമാശീലവും ഭക്തിയുമാണ് ഉണ്ടാക്കേണ്ടത്. പ്രമാണങ്ങള്‍ക്കും യുക്തിക്കും നിരക്കാത്ത അനാചാരങ്ങള്‍ മനുഷ്യനെ ഇരുട്ടില്‍ തളച്ചിടുന്ന കൂച്ചുവിലങ്ങുകള്‍ മാത്രമാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ഇസ്‌ലാഹി സെന്റര്‍ ആക്റ്റിങ് പ്രസിഡന്റ് സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. വിവിധ സെന്ററുകളെ പ്രതിനിധീകരിച്ച് ഷാജഹാന്‍ ചളവറ (റിയാദ്), എം വി എം നൗഷാദ് (ദമ്മാം), ജരീര്‍ വേങ്ങര(ജിദ്ദ), ഷാജഹാന്‍ പുല്ലിപ്പറമ്പ് (അല്‍കോബാര്‍), മുഹമ്മദ് കുട്ടി (ജുബൈല്‍), സുല്‍ഫിക്കര്‍ ഒറ്റപ്പാലം (ബുറൈദ), അന്‍വര്‍ കാരപ്പുറം (അല്‍റാസ്), അത്താവുല്ല കിനാക്കോല്‍ (റിയാദ് അല്‍ഖുബ്‌റ), മുഹമ്മദ് ഷാഫി മാടമ്പാട്ട് (ഖമീസ് മുശൈത്ത്), ബഷീര്‍ മാമാങ്കര (മക്ക), റസാഖ് പാലക്കാട് (അല്‍ഹസ) പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസിം മദനി പുളിക്കല്‍, മുഹമ്മദ് ഷാഫി പ്രസംഗിച്ചു.
ഭാരവാഹികളായി സലാഹ് കാരാടന്‍ ജിദ്ദ (പ്രസിഡന്റ്), മുഹമ്മദ് യൂസുഫ് ദമ്മാം (ജന.സെക്രട്ടറി) ഇംതിയാസ് മാഹി റിയാദ് (ട്രഷറര്‍), അബ്ദുല്‍ഗഫൂര്‍ വളപ്പന്‍ ജിദ്ദ, കാസിം മദനി മക്ക, സലീം കടലുണ്ടി ജുബൈല്‍, ഷാജഹാന്‍ പുല്ലിപറമ്പ് അല്‍കോബാര്‍, അബ്ദു റസാഖ് പാലക്കാട് അല്‍ഹസ (വൈ.പ്രസി), സിറാജ് തയ്യില്‍ റിയാദ്, സലീം പൂവങ്കാവില്‍ ദമ്മാം, ഷാഫി ഖമീസ് മുശൈത്ത്, അസ്‌ക്കര്‍ ഒതായി ബുറൈദ, പ്രിന്‍സാദ് പാറായി ജിദ്ദ (സിക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. എഞ്ചി. അസൈനാര്‍ അങ്ങാടിപ്പുറം ചെയര്‍മാനും അബുഹുറയ്‌റ മൗലവി വൈ.ചെയര്‍മാനുമായി പത്തംഗ ഉപദേശക സമിതിയെയും തെരഞ്ഞെടുത്തു. പൂക്കോയ അല്‍ഹസ, അബ്ദുല്‍അഹദ്, അബ്ദുറഹീം ഫാറൂഖി, അതാഉല്ലാഹ്, ഡോ. അശ്‌റഫ്, മുഹമ്മദ് റിപ്പണ്‍ മദീന, താഹിര്‍ മൗലവി, ബഷീര്‍ മാമാങ്കര തുടങ്ങിയവര്‍ അംഗങ്ങളാണ്. ഇലക്ഷന്‍ ഓഫീസര്‍ അബ്ദുല്‍ഗഫൂര്‍ വളപ്പന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
Back to Top