സഊദി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ഈസ്റ്റേണ്‍ സോണ്‍ ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രതിഷേധ സംഗമം
ദമ്മാം: സഊദി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ഇസ്റ്റേണ്‍ സോ ണ് ദമ്മാമില്‍ പൗരാവകാശ ധ്വംസനത്തിനെതിരേ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ ഉള്‍ക്കൊള്ളാതെ പൗരന്മാരെ രണ്ടായി വിഭജിക്കുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരത അംഗീകരിക്കാനാവില്ലെന്ന് സംഗമം അഭിപ്രായപ്പെട്ടു. രാഷ്ട്ര സേവനത്തിനു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൗരന്മാരുടെ ഉന്നതിക്കു വേണ്ടിയാണ് നിലകൊള്ളേണ്ടതെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. സഊദി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ നാഷണല്‍ സെക്രട്ടറി യൂസുഫ് കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. അസീസ് പട്ല പ്രമേയമവതരിപ്പിച്ചു.
ഷാജഹാന് പുല്ലിപ്പറമ്പ്, മുജീബുറഹ്മാന്‍ കുഴിപ്പുറം, സലീം കടലുണ്ടി പ്രസംഗിച്ചു. യൂസുഫ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. നസ്റുല്ല കൊല്ലം, ഷിയാസ് മീമ്പറ്റ, റമീസ് കല്ലടിക്കോട്, നസീമുസ്സബാഹ് എടത്തനാട്ടുകര, അന്‍ഷാദ് കാവില്‍, എം വി നൗഷാദ് പ്രസംഗിച്ചു.
സഊദി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ഇസ്റ്റേണ്‍ സോണ്‍ കമ്മിറ്റി ഇന്ത്യയിലെ പൗരാവകാശ ധ്വംസനത്തിനെതിരെ ദമ്മാമില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ നിന്ന്
