സംസ്ഥാന അധ്യാപക സമ്മേളനം സപ്തംബറില്‍ കോഴിക്കോട്ട്
കോഴിക്കോട് നോര്‍ത്ത് ജില്ലാ കെ എന്‍ എം സംഘടിപ്പിച്ച മുജാഹിദ് സംഗമവും ഹജ്ജ് യാത്രികര്‍ക്കുള്ള യാത്രയയപ്പും ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം മര്‍കസുദ്ദഅ്‌വ) സംസ്ഥാനതല അധ്യാപക സമ്മേളനം സപ്തംബര്‍ 8-ന് (ഞായറാഴ്ച) കോഴിക്കോട്ടു വെച്ച് നടത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അധ്യാപന രംഗത്തെ കാലിക പ്രശ്‌നങ്ങളും ദേശീയ വിദ്യാഭ്യാസ പദ്ധതി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. മത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കരണത്തെക്കുറിച്ച കര്‍മ രേഖ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. രാജ്യത്തെ പ്രഗത്ഭരായ വിദ്യാഭ്യാസ പ്രവര്‍ത്തകരും പണ്ഡിതന്മാരും സമ്മേളനത്തില്‍ പങ്കെടുക്കും. പി അബ്ദുല്‍ അലി മദനി അധ്യക്ഷത വഹിച്ചു.
സി പി ഉമര്‍ സുല്ലമി, അഡ്വ. എം മൊയ്തീന്‍ കുട്ടി, അഡ്വ. മുഹമ്മദ് ഹനീഫ, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, എം അഹ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, പി പി ഖാലിദ്, ഡോ. ഐ പി അബ്ദുസ്സലാം, കെ പി അബ്ദുറഹ്‌മാൻ , ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, അബ്ദുസ്സലാം പുത്തൂര്‍, ഫൈസല്‍ നന്മണ്ട, കെ എ സുബൈര്‍, കെ പി മുഹമ്മദ്, ഡോ. അന്‍വര്‍ സാദത്ത്, ഫാസില്‍ ആലുക്കല്‍ പ്രസംഗിച്ചു
