12 Wednesday
March 2025
2025 March 12
1446 Ramadân 12

സംഘപരിവാരം കളിക്കുന്നത് കലാപത്തിന് – അബ്ദുസ്സമദ് തൃശൂര്‍

തരംകിട്ടിയാല്‍ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാന്‍ നടക്കുന്ന, പള്ളികള്‍ പൊളിച്ചു കളയുന്നവരാണ് ഇപ്പോള്‍ സംരക്ഷണക്കുപ്പായമണിഞ്ഞ് സ്ത്രീകളെ പള്ളിയില്‍ കയറ്റാന്‍ നടക്കുന്നത്. കോടതിക്ക് വിഷയത്തിന്റെ കിടപ്പു പെട്ടെന്ന് തിരിഞ്ഞത് ആശ്വാസം. ശബരി മല ഒരു വിശ്വാസ പ്രശ്‌നമാണ്. അതില്‍ വിധി പറഞ്ഞത് കോടതിയായതുകൊണ്ട് ഇടപെടാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ല.
പക്ഷെ മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ സംഘപരിവാര്‍ അജണ്ട അവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. അതിനു അറിഞ്ഞോ അറിയാതെയോ നാട്ടിലെ മതേതര പാര്‍ട്ടികള്‍ കുട പിടിച്ചു എന്നതാണ് ഈ നൂറ്റാണ്ടിലെ വലിയ ദുരന്തം.
പള്ളി പ്രവേശനം സംബന്ധിച്ചു ഒരു മുസ്‌ലിം സ്ത്രീയും അപേക്ഷയുമായി വന്നില്ല എന്നാണു ഈ വിഷയത്തില്‍ സംഘപരിവാര്‍ നല്‍കിയ പരാതി തള്ളിക്കളയാന്‍ കോടതി പറഞ്ഞ കാരണം. മുസ്‌ലിം സ്ത്രീക്ക് വേണമെങ്കില്‍ പള്ളിയില്‍ പോകാന്‍ ഇസ്‌ലാം നല്‍കിയ അനുവാദം അവിടെ നില്‍ക്കുന്നുണ്ട്.
ആ അനുവാദം പരിഗണിച്ചു മുസ്‌ലിം സ്ത്രീകള്‍ പള്ളിയില്‍ പോയികൊണ്ടിരിക്കുന്നു. പോകാന്‍ പാടില്ല എന്ന് പറയുന്നവരെ ആരും നിര്‍ബന്ധിച്ചു പറഞ്ഞയക്കാനും തുനിയാറില്ല. സംഘ പരിവാര്‍ സ്‌പോണ്‍സേര്‍ഡ് ശബരിമല സമരത്തിന്റെ രാഷ്ട്രീയം വിശ്വാസികളായ ഹിന്ദുക്കള്‍ തന്നെ തിരിച്ചറിഞ്ഞത് നല്ല സൂചനയാണ്.
പക്ഷെ കുളം കലക്കി മീന്‍ പിടിക്കുക എന്നത് സംഘപരിവാര്‍ ശൈലിയാണ്. കേരളത്തില്‍ ഒന്നും ഏശുന്നില്ല എന്നിടത്തു നിന്നാണ് മതത്തെ നേര്‍ക്കുനേര്‍ കലാപത്തിന് ഉപയോഗിക്കാന്‍ അവര്‍ തീരുമാനിച്ചത്.
കേന്ദ്രീകൃത വിവരശേഖരം  അപകടത്തിലായാല്‍ മാത്രമല്ല ഇവിടെ നഷ്ടം സംഭവിക്കുന്നത്. പദ്ധതിയുടെ വിവിധ തലങ്ങളില്‍ വിവരചോരണത്തിനുള്ള സാധ്യതകള്‍ ഉണ്ട്. എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍,  വെരിഫിക്കേഷന്‍ കേന്ദ്രങ്ങള്‍, ഇ-കെ വൈ സി കേന്ദ്രങ്ങള്‍, മൈക്രോ  എ ടി എമ്മുകള്‍ തുടങ്ങി എല്ലായിടത്തും പ്രശ്‌നങ്ങളുണ്ടാകാം. പലപ്പോഴും സോഫ്റ്റ്‌വെയര്‍ ഹാക്കുകള്‍ ആവശ്യമില്ല. കാര്‍ഡ് ഉരയ്ക്കുന്ന യന്ത്രങ്ങളില്‍ സ്ഥാപിച്ച് തട്ടിപ്പുകള്‍ നടത്തുന്ന സ്‌കിമ്മറുകള്‍ പോലെ വിരടയാളവും ആധാറും ശേഖരിച്ച് സൂക്ഷിക്കുന്ന ബയോമെട്രിക് സ്‌കിമ്മറുകള്‍ ഉപയോഗിക്കാം. എത്രയോ ഗവണ്‍മെന്റ്/ സ്വകാര്യ വെബ്‌സൈറ്റുകള്‍ വഴിയും ആധാര്‍ വിവരങ്ങള്‍ ലഭ്യമാകും. ആധാര്‍-വിരലടയാള വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ച് സൂക്ഷിച്ച് ഉപഭോക്താവറിയാതെ ഇടപാടുകള്‍ നടത്തിയതിന് ആക്‌സിസ് ബാങ്കിനെതിരെ യു ഐ ഡി എ ഐക്ക് നടപടിയെടുക്കേണ്ടി വന്നിട്ടുണ്ട്.
(ഒരു ജനത എങ്ങനെ വഞ്ചിക്കപ്പെടുന്നു, പി ബി ജിജീഷ്, മാധ്യമം ആഴ്ചപ്പതിപ്പ്, 2018 ഒക്‌ടോബര്‍ 22)
Back to Top