8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

ശബാബ് പ്രചാരണത്തിന് തുടക്കമായി വായന ചിന്തയെ ഉദ്ദീപിപ്പിക്കുന്നു -എം ജി എസ്

ശബാബ് പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ നിര്‍വഹിക്കുന്നു.

കോഴിക്കോട്: ചിന്തയെ ഉദ്ദീപിപ്പിക്കാന്‍ കഴിയുന്നു എന്നത് വായനയുടെ പ്രധാന ധര്‍മമാണെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ അഭിപ്രായപ്പെട്ടു. കാലികവിഷയങ്ങളില്‍ നിര്‍ഭയമായ ഇടപെടലുകളാണ് ആനുകാലികങ്ങളില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബാബ് വാരികയുടെ സംസ്ഥാനതല പ്രചാരണോദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നവോത്ഥാന വളര്‍ച്ചക്ക് ശബാബിന്റെ ഇടപെടല്‍ സുപ്രധാനമാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ധീരമായ നിലപാടുകളാണ് ശബാബ് തുടര്‍ന്നുവരുന്നത് എന്നത് ശ്രദ്ധേയമാണ്. വായനയെ വൈകാരികമായി പരിമിതപ്പെടുത്താതെ സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയായി പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്. പുതുതലമുറയെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാന്‍ സാമൂഹിക – സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ ബോധപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും എം ജി എസ് അഭിപ്രായപ്പെട്ടു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ശാക്കിര്‍ബാബു കുനിയില്‍, ഫോക്കസ് ഇന്ത്യ ജന.സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, കെ എന്‍ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുസ്സലാം പുത്തൂര്‍, ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് പങ്കെടുത്തു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x