ശബാബ്- പുടവ പ്രചാരണം ജില്ലാതല കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു
ശബാബ് പ്രചാരണത്തിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക സ്‌കീമിന്റെ സംസ്ഥാന തല ഉദ്ഘാടനം സി പി ഉമര്‍ സുല്ലമിയില്‍ നിന്ന് വരിചേര്‍ന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വഹിക്കുന്നു.
കല്‍പ്പറ്റ: മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഇസ്‌ലാമിക വാരികയായ ശബാബിന്റെ പ്രചാരണത്തിന് വയനാട് ജില്ലയില്‍ പ്രൗഢമായ തുടക്കം. ജില്ല പ്രചരണോദ്ഘാടനം സി കെ ശശീന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. കല്‍പ്പറ്റയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറര്‍ ഇ ഹൈദര്‍, ബത്തേരിയില്‍, പുല്‍പ്പള്ളിയില്‍ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്ല, മുട്ടിലില്‍ റവ. ഫാദര്‍ ഫ്രാന്‍സിസ് നെല്ലിക്കുന്നേല്‍, കാക്കവയലില്‍ സിറ്റിസണ്‍സ് ലൈബ്രറി സെക്രട്ടറി എം രവീന്ദ്രന്‍, കുട്ടമംഗലത്ത് ഗ്രാമോദയം ലൈബ്രറി വൈസ് പ്രസിഡണ്ട് പി ശശി, മേപ്പാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സഹദ്, റിപ്പണില്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യഹ്‌യ ഖാന്‍ തലക്കല്‍, കണിയാമ്പറ്റയില്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി എ കെ രാജേഷ്, പിണങ്ങോട് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പനന്തറ മുഹമ്മദ്, വെള്ളമുണ്ടയില്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം സി ഇബ്‌റാഹീം എന്നിവര്‍ പ്രചരണോദ്ഘാടനം നിര്‍വഹിച്ചു.
പ്രചാരണോദ്ഘാടനത്തിന് ഐ എസ് എം ഭാരവാഹികളായ അബ്ദുസ്സലാം മുട്ടില്‍, ജലീല്‍ മദനി, ശരീഫ് കാക്കവയല്‍, ബഷീര്‍ സ്വലാഹി, അശ്‌റഫ് പുല്‍പ്പള്ളി, അമീര്‍ അന്‍സാരി, മുഫ്‌ലിഹ് കുട്ടമംഗലം, സഹ്ല്‍ മുട്ടില്‍, റഫീഖലി സ്വലാഹി, സമദ് കണിയാമ്പറ്റ, ഹാരിസ് വെള്ളമുണ്ട, നിഷാദ് പിണങ്ങോട്, സമദ് പുല്‍പ്പള്ളി, നിസാര്‍ കല്‍പ്പറ്റ നേതൃത്വം നല്‍കി.

കോഴിക്കോട് നോര്‍ത്ത് ജില്ല ശബാബ് പ്രചാരണോദ്ഘാടനം കെ ദാസന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു.

കോഴിക്കോട് നോര്‍ത്ത് ജില്ലാ പുടവ പ്രചാരണോദ്ഘാടനം പത്മിനി ടീച്ചര്‍ നിര്‍വഹിക്കുന്നു.

വയനാട് ജില്ലാ ശബാബ് പ്രചാരണോദ്ഘാടനം സി കെ ശശീന്ദ്രന്‍ എം എല്‍ എ നിര്‍വഹിക്കുന്നു.

തലക്കാട് പഞ്ചായത്ത് ശബാബ് പ്രചാരണോദ്ഘാടനം എ എ കെ ഡയറക്ടര്‍ പാറപ്പുറത്ത് മുസ്തഫ നിര്‍വഹിക്കുന്നു
