20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

ശബാബ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു


കോഴിക്കോട്: ഡിസംബര്‍ 8 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ശബാബ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജിയാണ് മുഖ്യരക്ഷാധികാരി. ഡോ. ഇ കെ അഹമ്മദ് കുട്ടി, സി പി ഉമര്‍ സുല്ലമി, പ്രഫ. എ അബ്ദുല്‍ഹമീദ് മദീനി, എം അഹമ്മദ്കുട്ടി മദനി, കെ എല്‍ പി യൂസുഫ്, അഡ്വ. പി മുഹമ്മദ് ഹനീഫ, അബ്ദുല്‍ജബ്ബാര്‍ കുന്ദംകുളം എന്നിവരാണ് രക്ഷാധികാരികള്‍. എന്‍ എം അബ്ദുല്‍ജലീല്‍ ചെയര്‍മാനും ഡോ. കെ ടി അന്‍വര്‍ സാദത്ത് ജനറല്‍ കണ്‍വീനറുമാണ്. സഹല്‍ മുട്ടില്‍, സല്‍മ അന്‍വാരിയ്യ, ജസിന്‍ നജീബ്, നദ നസ്്‌റിന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരാണ്. സി ടി ആയിഷ, ഫഹീം പുളിക്കല്‍, ഫാത്തിമ ഹിബ എന്നിവര്‍ കണ്‍വീനര്‍മാരുമാണ്. സമ്മേളന വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ജലീല്‍ അധ്യക്ഷത വഹിച്ചു. സി പി ഉമര്‍ സുല്ലമി, കെ പി സകരിയ്യ, സഹല്‍ മുട്ടില്‍, ഡോ. അന്‍വര്‍ സാദത്ത്, ശരീഫ് കോട്ടക്കല്‍, ജിസാര്‍ ഇട്ടോളി പ്രസംഗിച്ചു.

Back to Top