ശബാബ് ഓണ്‍ലൈന്‍ എഡിഷന്‍ സഊദിയില്‍ പ്രചാരണം തുടങ്ങി
ശബാബ് ഓണ്‍ലൈന്‍ പ്രചാരണത്തിന്റെ സഊദി ദേശീയതല ഉദ്ഘാടനം നൗഷാദ് കുറ്റിയാടിയില്‍ നിന്ന് വരിചേര്‍ന്ന് ബഷീര്‍ വള്ളിക്കുന്ന് നിര്‍വഹിക്കുന്നു.
ജിദ്ദ: കാലത്തിനനുസരിച്ച് അനിവാര്യമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ശബാബ് അതിന്റെ നിലവാരം എന്നും ഉയര്‍ത്തികാണിച്ചിട്ടുണ്ടെന്ന് എഴുത്തുകാരനും വാഗ്മിയുമായ ബഷീര്‍ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു. സഊദി ദേശീയതല ഓണ്‍ലൈന്‍ എഡിഷന്‍ പ്രചരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാഹി സെന്റെര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. കാസിം മദനി, നൗഷാദ് കരിങ്ങനാട്, പ്രിന്‍സാദ് പാറായി, ഷക്കീല്‍ ബാബു പ്രസംഗിച്ചു.
