1 Tuesday
July 2025
2025 July 1
1447 Mouharrem 5

വൈവിധ്യമാണ് ഇന്ത്യയുടെ അസ്തിത്വം – റമീസ് നിലമ്പൂര്‍

ഭാഷയാണ് മനുഷ്യരെ ഒന്നിപ്പിക്കുന്നത് എന്നത് തെറ്റായ ധാരണയാണ്. ഭാഷ ഒരു ജനതയുടെ സംസ്‌കാരവും കൂടിയാണ്. മാതൃ ഭാഷ എന്ന പേര് തന്നെ അതാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ അവസാന കണക്കെടുപ്പ് പ്രകാരം ആയിരത്തി എഴുന്നോറോളം ഭാഷകള്‍ സംസാരിക്കുന്നു എന്നാണ് കണക്കു. പല ഭാഷകള്‍ക്കും ലിപികള്‍ ഉണ്ടാവില്ല.
എങ്കിലും പ്രാദേശികമായി ആശയം കൈമാറാന്‍ ഉപയോഗിച്ച് വരുന്നു. ഇന്ത്യയില്‍ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷയുണ്ട്. അതേസമയം ഇന്ത്യക്കു ദേശീയ ഭാഷ എന്നൊന്നില്ല എന്നത് കൂടി ശ്രദ്ധേയമാണ്. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ഹിന്ദി തന്നെയാണ്. മൊത്തം ജനസംഖ്യയില്‍ അമ്പത്തിയഞ്ച് കോടി ജനം ഹിന്ദി ഭാഷ സംസാരിക്കുന്നു എന്നാണ് ലഭ്യമായ കണക്ക്.
ബംഗാളി, ഗുജറാത്തി, തമിഴ്, തെലുങ്ക്, ഉറുദു, മലയാളം തുടങ്ങിയ ഭാഷകളും കുറെയധികം ആളുകള്‍ സംസാരിക്കുന്നു . ഔദ്യോഗിക ഭാഷകളില്‍ ഏറ്റവും കുറവ് ഉപയോഗിക്കുന്നത് സംസ്‌കൃതമാണ്. എങ്കിലും ഔദ്യോഗിക ഭാഷയുടെ ലിസ്റ്റില്‍ അതും വരുന്നുണ്ട്.
അതേസമയം സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ ഭാഷയുണ്ട്. ഒമ്പതു സംസ്ഥാനങ്ങള്‍ ഹിന്ദിയെ സംസ്ഥാന ഭാഷയായി അംഗീകരിക്കുന്നു., അത് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ അംഗീകരിക്കുന്ന പ്രാദേശിക ഭാഷ ഇംഗ്ലീഷാവും. ഇന്ത്യ എന്ന രാജ്യത്തെ നിലനിര്‍ത്താന്‍ ഏക ഭാഷ എന്നത് അത് കൊണ്ട് തന്നെ അസംഭവ്യമായ കാര്യമാണ്.
നൂറ്റി മുപ്പതു കോടി ജനതയെ ഒരു ഭാഷയിലേക്കു കൊണ്ട് വരാന്‍ ശ്രമിക്കുക എന്നതിനേക്കാള്‍ ഭ്രാന്തമായ മറ്റൊന്നും ഒരു പക്ഷെ കേട്ടിട്ടുണ്ടാവില്ല. ഇന്ത്യ എന്ന വികാരത്തിന് ഭാഷയുമായി ഒരു ബന്ധവുമില്ല.

Back to Top