24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

വെളിച്ചം സഊദി ഓണ്‍ലൈന്‍ ജിദ്ദ ഏരിയ ഉദ്ഘാടന സമ്മേളനം

വെളിച്ചം സഊദി ഓണ്‍ലൈന്‍’ പദ്ധതിയുടെ ജിദ്ദ ഏരിയ സംഗമം മന്‍സൂറലി ചെമ്മാട് ഉദ്ഘാടനം ചെയ്യുന്നു

ജിദ്ദ: വിദ്യാഭ്യാസത്തിനും വിജ്ഞാന സമ്പാദനത്തിനും പ്രഥമസ്ഥാനം നല്‍കിയ മതമാണ് ഇസ്‌ലാമെന്ന് ‘വെളിച്ചം സഊദി ഓണ്‍ലൈന്‍’ പദ്ധതിയുടെ ജിദ്ദ ഏരിയ സംഗമം അഭിപ്രായപ്പെട്ടു. സഊദിയിലെ മലയാളികള്‍ക്കിടയില്‍ ഖുര്‍ആന്‍ പഠനവും അത് അടിസ്ഥാനമാക്കിയുള്ള പരീക്ഷകളും വ്യാപിപ്പിക്കുന്നതിനായി സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ തുടക്കമിട്ട സംരംഭമാണ് ‘വെളിച്ചം സഊദി ഓണ്‍ലൈന്‍’ പദ്ധതി. കെ എന്‍ എം (മര്‍ക്കസുദ്ദഅ്‌വ) സംസ്ഥാന കൗണ്‍സില്‍ അംഗം മന്‍സൂറലി ചെമ്മാട് ഉദ്ഘാടനം നിര്‍വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രബോധകന്‍ ഷമീര്‍ സ്വലാഹി പന്തലിങ്ങല്‍ പ്രഭാഷണം നടത്തി. പ്രിന്‍സാദ് പാറായി അധ്യക്ഷത വഹിച്ചു. സി എം ഉമര്‍ ഖിറാഅത്ത് നടത്തി. നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സലാഹ് കാരാടന്‍, സി എച്ച് ഖാലിദ്, അബ്ദുല്‍ അസീസ് തിരൂരങ്ങാടി, മൊയ്തു വെള്ളിയഞ്ചേരി, ഷക്കീല്‍ ബാബു പ്രസംഗിച്ചു. പദ്ധതിയിലെ പഠനപരീക്ഷാ രീതികളെക്കുറിച്ചുള്ള പ്രസന്റേഷന്‍ ജരീര്‍ വേങ്ങര അവതരിപ്പിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘വെളിച്ചം ഓണ്‍ലൈന്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഈ വിജ്ഞാന പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്.

Back to Top