5 Thursday
March 2026
2026 March 5
1447 Ramadân 16

വെളിച്ചം സംഗമവും ആറാംഘട്ട സമ്മാനദാനവും

തിരുവനന്തപുരം ജില്ലാ വെളിച്ചം സംഗമം കേരള യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. കെ എം സജാദ് ഇബ്‌റാഹിം ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: വെളിച്ചം പദ്ധതിയുടെ ആറാംഘട്ട ജില്ലാ സംഗമം കേരള യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. കെ എം സജാദ് ഇബ്‌റാഹിം നിര്‍വഹിച്ചു. വെളിച്ചം, ബാലവെളിച്ചം പരീക്ഷകളിലെ മികച്ച വിജയികള്‍ക്ക് അഷ്‌റഫ് മഞ്ഞപ്പാറ, നാസറുദ്ദീന്‍ ഫാറൂഖി സമ്മാനങ്ങള്‍ വിതരണം ചെയ്തു. വെളിച്ചം ജില്ലാ ചെയര്‍മാന്‍ പി കെ കരീം അധ്യക്ഷതവഹിച്ചു. മുജീബ് കുറ്റിച്ചല്‍, അഷ്‌റഫ് മഞ്ഞപ്പാറ, സി എ അനീസ്, നൂറ വാഹിട, ഡോ. ബാവ ഫാറൂഖി, ഒ പി സലീം പ്രസംഗിച്ചു.
 കരുവന്‍പൊയില്‍: വെളിച്ചം ആറാംഘട്ട പരീക്ഷയില്‍ ശാഖയില്‍ നിന്ന് ഉന്നത മാര്‍ക്ക് നേടിയവരെ ആദരിച്ചു. കൊടുവള്ളി മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് കാക്കവയല്‍ പ്രഭാഷണം നടത്തി. കൊടുവള്ളി ഈസ്റ്റ് മണ്ഡലം കെ എന്‍ എം പ്രസിഡന്റ് എം പി മൂസ, അമീന്‍ കരുവന്‍പൊയില്‍, എന്‍ മുഹമ്മദ്, ടി പി ആസിം, വി പി മുഹമ്മദ് നജീബ് പ്രസംഗിച്ചു.
കരുവമ്പൊയിലില്‍ നടന്ന വെളിച്ചം അവാര്‍ഡ് ദാന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശരീഫ കണ്ണാടിപൊയില്‍ ഉദ്ഘാടനം ചെയ്യുന്നു.

 

കൊല്ലം: ഐ എസ് എം ജില്ല കമ്മിറ്റി വെളിച്ചം ആറാംഘട്ട സമ്മാനദാനവും ഖുര്‍ആന്‍ പ്രഭാഷണവും സംഘടിപ്പിച്ചു. വടക്കുംതല മദീന മസ്ജിദ് അങ്കണത്തില്‍ നടന്ന പരിപാടി കെ എന്‍ എം ജില്ലാ സെക്രട്ടറി ഇ അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. വെളിച്ചം ജില്ലാ ചെയര്‍മാന്‍ സലീം കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. എസ് ഇര്‍ഷാദ് സ്വലാഹി, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ പ്രഭാഷണം നടത്തി. ഖുര്‍ആന്‍ ആസ്വാദന സദസ്സിന് ശിഹാബുദ്ദീന്‍ അന്‍സാരി, അബ്ദുറഹ്മാന്‍ തിരൂര്‍ക്കാട്, അബ്ദുല്‍വഹാബ് തിരൂര്‍ക്കാട് നേതൃത്വം നല്‍കി. ഐ എസ് എം ജില്ലാ സെക്രട്ടറി അബ്ദുസ്സമദ്, അസ്‌ലം സലീം, വൈ മുനീര്‍, കെ കുഞ്ഞുമോന്‍, അബ്ദുല്‍സലീം, സജീവ് വവ്വാക്കാവ്, അബ്ദുല്‍കലാം, സലിം ഷാ, എ എച്ച് അനീസ് പ്രസംഗിച്ചു.
കൊല്ലം ജില്ല വെളിച്ചം സംഗമത്തില്‍ ഐ എസ് എം സംസ്ഥാന വൈ.പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ പ്രഭാഷണം നടത്തുന്നു.
മൂവാറ്റുപുഴ: വെളിച്ചം പദ്ധതിയുടെ ആറാം ഘട്ടത്തിന്റെയും ബാലവെളിച്ചം ഒന്നാം ഘട്ടത്തിന്റെയും വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം നടത്തി. പെരുമറ്റം തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസ്സാ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ചെയര്‍മാന്‍ എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുറുമി ഉമര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് കെ കെ ഹുസൈന്‍ സ്വലാഹി, ഫാത്തിമ ഇസ്മയില്‍ ക്ലാസ്സെടുത്തു. കെ എ മരക്കാര്‍ കുന്നുപുറം, കെ എച്ച് അബ്ദുല്‍കരീം, കൊച്ചു മുഹമ്മദ് എന്നിവര്‍ അവാര്‍ഡുകള്‍  വിതരണം ചെയ്തു. ഐ എസ് എം മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി പി എ കബീര്‍ സുല്ലമി, കെ എന്‍ എം ദക്ഷിണ കേരള സെക്രട്ടറി എം എം ബഷീര്‍ മദനി പ്രസംഗിച്ചു.
 തൃപ്പനച്ചി: ഐ എസ് എം ശാഖാ വെളിച്ചം, ബാലവെളിച്ചം സംഗമവും അവാര്‍ഡ് വിതരണവും വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി എടവണ്ണ ഉദ്ഘാടനം ചെയ്തു. പി ടി അബ്ദുല്‍അസീസ് സുല്ലമി, പി കെ അബ്ദുല്‍കരീം, പി മുഹമ്മദ് കോവിലകത്ത്, മുഹ്‌സിന്‍ തൃപ്പനച്ചി, അബ്ബാസ് പൂതനാരി, പി നജീബ്, സി പി ശറഫുദ്ദീന്‍, പി ടി ശമീര്‍, പി തന്‍സീഹ് പ്രസംഗിച്ചു.
തൃപ്പനച്ചിയില്‍ നടന്ന ഐ എസ് എം വെളിച്ചം സംഗമം സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി എടവണ്ണ ഉദ്ഘാടനം ചെയ്യുന്നു
Back to Top