15 Wednesday
July 2026
2026 July 15
1448 Mouharrem 29

വെളിച്ചം സംഗമം

തിരുവനന്തപുരം ജില്ലാ വെളിച്ചം സംഗമത്തില്‍ മനശ്ശാസ്ത്ര വിദഗ്ധന്‍ ഡോ. ഹരികൃഷ്ണന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നു.
തിരുവനന്തപുരം: വെളിച്ചം, ബാലവെളിച്ചം ജില്ലാ സംഗമവും അവാര്‍ഡ് വിതരണവും തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മനശ്ശാസ്ത്ര വിദഗ്ധന്‍ ഡോ. ഹരികൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. എസ് ഇര്‍ഷാദ് സ്വലാഹി, ഉമ്മു മിന്‍ഹാജ്, യാസര്‍ സുല്ലമി പ്രഭാഷണം നടത്തി. വെളിച്ചം ഏഴാംഘട്ട വിജയികള്‍ക്കും ബാലവെളിച്ചം രണ്ടാംഘട്ട വിജയികള്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു. വെളിച്ചം ജില്ലാ ചെയര്‍മാന്‍ പി കെ കരീം അധ്യക്ഷത വഹിച്ചു. ഡോ. സൈനുദ്ദീന്‍, അഷ്‌റഫ് മഞ്ഞപ്പാറ, ഡോ. ബാവ, സി എ അനീസ്, കെ കെ സാജിദ് പ്രസംഗിച്ചു.
Back to Top