5 Thursday
March 2026
2026 March 5
1447 Ramadân 16

വെളിച്ചം സംഗമം

കോഴിക്കോട് സിറ്റി നോര്‍ത്ത് മണ്ഡലം വെളിച്ചം സംഗമം ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: സിറ്റി നോര്‍ത്ത് മണ്ഡലം വെളിച്ചം, ബാല വെളിച്ചം സംഗമം ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. മനാഫ് ഇടിയങ്ങര അധ്യക്ഷത വഹിച്ചു.അബ്ദുല്‍ജലീല്‍ മദനി വയനാട് പ്രഭാഷണം നടത്തി. അക്ബര്‍ സാദിഖ്, ഉസ്മാന്‍ സിറ്റി, ജാനിഷ് മുഹമ്മദ്, സര്‍ഫറാസ് സിവില്‍ പ്രസംഗിച്ചു.
കാരപ്പറമ്പില്‍ ഐ എസ് എം വെളിച്ചം അവാര്‍ഡ് ദാനം എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: കാരപ്പറമ്പ് ശാഖ ഐ എസ് എം വെളിച്ചം അവാര്‍ഡ് ദാനം എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഫൈസല്‍ നന്മണ്ട പ്രഭാഷണം നടത്തി. അഡ്വ. മൊയ്തീന്‍ കുട്ടി, അശ്‌റഫ് നിലമ്പൂര്‍, അന്‍വര്‍ സാദത്ത്, മഹ്‌റൂഫ്, വി അക്ബര്‍, സി പി അഹമ്മദ് കോയ, ജനീഷ്,  കെ ഇബ്‌റാഹീം, ടി പി മന്‍സൂര്‍ പ്രസംഗിച്ചു. ശബാബ് പ്രചാരണോദ്ഘാടനം ഫൈസല്‍ നന്മണ്ട സി പി അഹമ്മദ് കോയക്ക് കോപ്പി നല്‍കി നിര്‍വഹിച്ചു.
Back to Top