‘വെളിച്ചം ഖത്തര്‍’ മൊഡ്യൂള്‍ പ്രകാശനം ചെയ്തു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ നടത്തുന്ന ‘വെളിച്ചം’ പഠനപദ്ധതിയുടെ 21-ാം മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയല്‍ പുറത്തിറക്കി. ഇസ്‌ലാഹീ സെന്റര്‍ ഉപദേശകസമിതി അംഗം ആര്‍ വി മുഹമ്മദിന് കോപ്പി നല്‍കി ഡോ. ബിജു ഗഫൂര്‍ പ്രകാശനം ചെയ്തു. ക്യു എല്‍ എസ് വെളിച്ചം ചെയര്‍മാന്‍ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹീ സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി, ജന.സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, ഭാരവാഹികളായ അബ്ദുല്ലത്തീഫ് നല്ലളം, മുജീബ് മദനി, വെളിച്ചം ജന.കണ്‍വീനര്‍ റഷീദലി, ചീഫ് കോര്‍ഡിനേറ്റര്‍ ഉമര്‍ ഫാറൂഖ്, അബ്ദുറഹ്മാന്‍ മദനി പ്രസംഗിച്ചു.