14 Tuesday
July 2026
2026 July 14
1448 Mouharrem 28

വൃക്കരോഗ പരിശോധന ക്യാമ്പ്

ഇടുക്കി ജില്ല ഐ എസ് എം, എം എസ് എം സംഘടിപ്പിച്ച വൃക്കരോഗ നിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ലാസ്സും തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മിനി മധു ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: ഇടുക്കി ജില്ല ഐ എസ് എം, എം എസ് എം  കമ്മിറ്റികളുടെ നേതൃത്വത്തില്‍ തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയുടെയും തൃശൂര്‍ ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്ററിന്റെയും സഹകരണത്തോടെ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മിനി മധു ഉദ്ഘാടനം ചെയ്തു. ടി എം അബ്ദുല്‍കരീം അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ടി കെ അനില്‍കുമാര്‍, സബീനാ ബിഞ്ചു, ബീനാ ബഷീര്‍, കെ എം ഷാജഹാന്‍ ആശംസകളര്‍പ്പിച്ചു. പി പി ബഷീര്‍ ബോധവത്കരണ ക്ലാസ്സെടുത്തു. എം എം മുനീര്‍, ഫസല്‍ അബ്ബാസ് പ്രസംഗിച്ചു.

Back to Top