വിദ്യാര്‍ഥി സമൂഹത്തെ ലഹരി മുക്തമാക്കണം: എം എസ് എം ഹൈസെക്ക് സമ്മേളനം
എം എസ് എം കണ്ണൂര്‍ ജില്ലാ ഹൈസെക് സമ്മേളനം കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അബ്ദുറഹീം ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂര്‍: വിദ്യാലയങ്ങളെയും കലാലയങ്ങളെയും ലഹരി മാഫിയകളില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം സ്വയം തയ്യാറാകണമെന്ന് എം എസ് എം (മര്‍കസുദ്ദഅവ) കണ്ണൂര്‍ ജില്ലാ ഹൈസെക്ക് സമ്മേളനം ആഹ്വാനം ചെയ്തു. വിദ്യാര്‍ഥികളിലും സമൂഹത്തിലും നഷ്ടമായിക്കൊണ്ടിരിക്കുന്ന ധാര്‍മികത തിരിച്ചുപിടിക്കാന്‍ യത്‌നിക്കണം. മാതാപിതാക്കളുമായുള്ള മക്കളുടെ ബന്ധം സുതാര്യമാകുന്ന അന്തരീക്ഷം കുടുംബങ്ങളില്‍ ഉണ്ടാകണമെന്നും അഭിപ്രായം ഉയര്‍ന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അബ്ദുര്‍റഹീം ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് യാസര്‍ ബാണോത്ത് അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, എം എസ് എം സംസ്ഥാന ട്രഷറര്‍ സജ്ജാദ് ഫാറൂഖി, ഐ എസ് എം ജില്ലാ പ്രസിഡന്റ് ഫൈസല്‍ ചക്കരക്കല്‍, എം ജി എം ജില്ലാ സെക്രട്ടറി റുസീന ഫൈസല്‍, ജസീന്‍ നജീബ്, നഈല്‍ കണ്ണൂര്‍ പ്രസംഗിച്ചു. പ്രഫ. ഹുമയൂണ്‍ കബീര്‍ ഫാറൂഖി, നവാസ് പാലേരി, നാദിറ ജാഫര്‍ ക്ലാസ്സെടുത്തു.
