വിദ്യാര്‍ഥി സംഗമം
തിരൂര്‍: ‘നേരിന്റെ വേര് കാക്കാം’ കാമ്പയിന്റെ ഭാഗമായി എം എസ് എം മണ്ഡലം വിദ്യാര്‍ഥി സംഗമവും കൗണ്‍ സിലും സംഘടിപ്പിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം ട്രഷറര്‍ വി എം മജീദ് ഉദ്ഘാടനം ചെയ്തു. എം ഹബീബ് അധ്യക്ഷത വഹിച്ചു. അഫ്താഷ് ചാലിയം, ജലീല്‍ വൈരങ്കോട്, ആയിഷാബി പച്ചാട്ടിരി, മുഫീദ് മങ്ങാട്, പി സഫ്‌വാന്‍, കെ ടി ഷാഹിദ് പ്രസംഗിച്ചു. ഭാരവാഹികളായി മുഫീദ് നിറമരുതൂര്‍ (പ്രസിഡന്റ്), ഹബീബ് തിരൂര്‍ (സെക്രട്ടറി), ഷാഹിദ് ചേന്നര (ട്രഷറര്‍) ഷഹീം വെട്ടം, ജുനൈദ് വെട്ടം (വൈ.പ്രസിഡന്റ്), സഫ്‌വാന്‍ പറവണ്ണ, മുന്‍ദിര്‍ കുറ്റൂര്‍ (ജോ.സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.