5 Thursday
March 2026
2026 March 5
1447 Ramadân 16

വര്‍ഗീയത ധ്രുവീകരണത്തിനുള്ള ശ്രമം ആപത്കരം: കെ എന്‍ എം

മലപ്പുറം വെസ്റ്റ് ജില്ല കെ എന്‍ എം പ്രവര്‍ത്തക സംഗമം സംസ്ഥാന വൈ.പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
തിരൂരങ്ങാടി: ശബരിമല സ്ത്രീപ്രവേശത്തിന്റെ മറവില്‍ കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള സംഘപരിവാര്‍ ശ്രമം ആപത്കരമാണെന്ന് കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ലാ സംഗമം അഭിപ്രായപ്പെട്ടു. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയ ജനത ഉയര്‍ത്തിപ്പിടിച്ച സൗഹാര്‍ദത്തിന്റെ അന്തരീക്ഷം വിഷലിപ്തമായ പ്രചാരണങ്ങളിലൂടെ തകര്‍ക്കാനുള്ള ശ്രമങ്ങളെ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. സംഗമം കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം എന്‍ജിനീയര്‍  അധ്യക്ഷത വഹിച്ചു. ടി ആബിദ് മദനി, ഇ ഒ ഫൈസല്‍, ഷാനവാസ് പറവന്നൂര്‍, സഹീര്‍ വെട്ടം, തസ്‌ലീന, റിഹാസ് പുലാമന്തോള്‍ പ്രസംഗിച്ചു.
Back to Top