3 Sunday
August 2025
2025 August 3
1447 Safar 8

വയനാട് പുനരധിവാസ പദ്ധതി ബഹ്‌റൈന്‍ ഇസ്‌ലാഹി സെന്ററിന്റെ ഫണ്ട് കൈമാറി

കോഴിക്കോട്: മുണ്ടക്കൈ ദുരന്തത്തില്‍ പുനരധിവാസ പദ്ധതികള്‍ക്കായി ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രഖ്യാപിച്ച സഹായത്തിന്റെ ആദ്യഘഡു ഐ എസ് എം സംസ്ഥാന സമിതിക്കു കൈമാറി. മര്‍കസുദ്ദഅ്‌വയില്‍ നടന്ന ചടങ്ങില്‍ ഇസ്‌ലാഹീ സെന്റര്‍ ട്രഷറര്‍ സഫീര്‍ കണിയാംകണ്ടിയില്‍ നിന്നു ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് എന്നിവര്‍ തുക ഏറ്റുവാങ്ങി. നാട്ടിലെ ഏത് ആപത്ഘട്ടത്തിലും പ്രവാസികളുടെ കൈത്താങ്ങ് അവര്‍ ഈ മണ്ണിനോടും മനുഷ്യരോടും കാണിക്കുന്ന കരുണയുടെ അടയാളമാണെന്നു സഹായം സ്വീകരിച്ചുകൊണ്ട് ഭാരവാഹികള്‍ പറഞ്ഞു. ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് സിറാജ് മേപ്പയ്യൂര്‍, റഷീദ്, മുന്‍ ഭാരവാഹികളായ വി ടി ഇര്‍ഷാദ്, ജൗഹര്‍ ഫാറൂഖി, റഫീഖ്, സുധീര്‍ ചെറുവാടി, ഇബ്‌റാഹീം, ശമീം പങ്കെടുത്തു.

Back to Top