21 Thursday
November 2024
2024 November 21
1446 Joumada I 19

വഖ്ഫ് മതനിയമങ്ങള്‍ ഭരണകൂട ഇച്ഛക്ക് വഴിമാറുമ്പോള്‍

അഡ്വ. നജാദ് കൊടിയത്തൂര്‍


താരതമ്യ നിയമപഠനത്തില്‍ നിയമങ്ങള്‍ അതിന്റെ സ്വഭാവം കൊണ്ട് പ്രധാനമായും രണ്ടു രീതിയില്‍ ഉദ്ഭവിക്കുന്നതായി കാണാം. ഒന്ന് ആചാരങ്ങളില്‍ നിന്ന് ഉദ്ഭവിക്കുന്നവയും രണ്ട് ഭരണകൂടത്തിന്റെ കല്‍പനകള്‍ എന്ന രീതിയില്‍ ഉദ്ഭവിക്കുന്നവയുമാണ്. ഇതില്‍ ആദ്യത്തെ വിഭാഗത്തില്‍ പെടുന്ന നിയമങ്ങള്‍ സ്വാഭാവികമായും ഓരോ പ്രദേശങ്ങളിലും അവിടത്തെ സംസ്‌കാരം, മതം, ആചാരങ്ങള്‍, ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍, അല്ലെങ്കില്‍ പൊതുവായ രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ എന്നിവയുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ വിഭാഗം നിയമങ്ങള്‍ മുഖ്യമായും അതത് സമയത്തെ ഭരണകൂടത്തിന്റെ ഇച്ഛകള്‍ക്കനുസരിച്ച് രൂപപ്പെടുന്നവയുമായിരിക്കും. ഇതില്‍ സാധാരണയായി കൂടുതല്‍ കാലം നിലനില്‍ക്കുക ആദ്യത്തെ വിഭാഗത്തില്‍ പെടുന്ന നിയമങ്ങളായിരിക്കും. കാരണം മറ്റൊന്നുമല്ല, ഇത്തരം നിയമങ്ങള്‍ക്ക് സ്വീകാര്യത കൂടുതലായിരിക്കും എന്നതുതന്നെയാണ്. അതുകൊണ്ടുതന്നെ ഏതൊരു രാജ്യത്തും നിയമ പരിഷ്‌കരണം നടത്തുന്ന സമയത്ത് നിയമജ്ഞര്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരമായ കാര്യം നിയമത്തിന്റെ സമൂഹത്തിലെ സ്വീകാര്യതയാണ്.
ഇത് അവഗണിച്ചുകൊണ്ട് നിയമനിര്‍മാണം നടത്തുമ്പോഴാണ് പലപ്പോഴും പല രാഷ്ട്രങ്ങളിലും നമ്മള്‍ ഇന്നു കാണുന്നതുപോലെ ആഭ്യന്തര കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. സിവില്‍ സര്‍വീസ് തസ്തികകള്‍ അനുവദിക്കുന്നതിനുള്ള ക്വാട്ട സമ്പ്രദായം പുനഃസ്ഥാപിച്ചതിനെത്തുടര്‍ന്ന് 2024 ജൂണ്‍ പകുതിയോടെ ബംഗ്ലാദേശില്‍ ആരംഭിച്ച സമാധാനപരമായ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കു ശേഷം നടന്ന അക്രമങ്ങളും സുരക്ഷാസേന നടത്തിയ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും ഇതിന്റെ ഒരു സമീപകാല ഉദാഹരണം മാത്രമാണ്. പുതിയ വഖ്ഫ് ഭേദഗതി ബില്‍ പരിശോധിക്കേണ്ട മറ്റു പല പ്രധാനപ്പെട്ട വീക്ഷണകോണുകള്‍ പോലെ തന്നെ ഒന്ന് നിയമപരമായ ഈ പശ്ചാത്തലമാണ്. പുതിയ കരടു നിയമത്തിന്റെ പ്രശ്‌നങ്ങളിലേക്ക് കടക്കുന്നതിന്റെ ആമുഖമായി വിഖ്യാതനായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ‘മുസ്‌ലിം സ്ത്രീകള്‍ (വിവാഹമോചനത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍) നിയമം 1986’ലെ സെക്ഷന്‍ 4(2)നെ കുറിച്ചുള്ള ഒരു വീക്ഷണം പറഞ്ഞുവെക്കുന്നത് ഉപകരിക്കുമെന്നു തോന്നുന്നു.
മേല്‍പറഞ്ഞ നിയമം വിവാഹമോചിതയായ സ്ത്രീക്ക് അവളെ പരിപാലിക്കാന്‍ കഴിവുള്ള മറ്റൊരു ബന്ധുവും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ (ജീവിക്കാന്‍) വഖ്ഫ് സ്വത്ത് വഴി ജീവനാംശം നല്‍കാന്‍ കല്‍പിക്കാന്‍ മജിസ്‌ട്രേറ്റിന് അധികാരം നല്‍കുന്നു. ഇതിനെക്കുറിച്ചു ജസ്റ്റിസ് കൃഷ്ണയ്യര്‍ പ്രസ്താവിച്ചത് ഇങ്ങനെയാണ്: ക േശ െമി ൗഹൃേമ ്ശൃല െശിഷൗേെശരല ീേ വേല ഹമം ീള വേല ംമസള െയലരമൗലെ ംമസള െമൃല ിീ േൃtuേെ െീേ ഹീീസ മളലേൃ ുൃശ്മശ്വേലറ ംൃീിഴ െശിളഹശരലേറ യ്യ വേല ശൃൃലുെീിശെയഹല മേഹമൂ െ(ഇത് വഖ്ഫുകളുടെ നിയമത്തോടുള്ള കടുത്ത അനീതിയാണ്, കാരണം നിരുത്തരവാദപരമായ ത്വലാഖ് മുഖേനയുള്ള സ്വകാര്യവത്കരിക്കപ്പെട്ട തെറ്റുകള്‍ സംരക്ഷിക്കാന്‍ വഖ്ഫുകള്‍ ട്രസ്റ്റുകളല്ല).
ആഗസ്റ്റ് 8നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ ഏകദേശം നാല്‍പതോളം ഭേദഗതികളുള്ള വഖ്ഫ് അമെന്‍ഡ്‌മെന്റ് ബില്‍ അവതരിപ്പിച്ചു. 2024ലെ തിരഞ്ഞെടുപ്പു ഫലത്തില്‍ രാജ്യത്തുണ്ടായ പ്രതീക്ഷയെ ശരിവെക്കുന്നതായിരുന്നു ലോക്‌സഭയില്‍ കരടുനിയമത്തിന്മേല്‍ നടന്ന സുദീര്‍ഘമായ സംവാദങ്ങള്‍. അവസാനം തങ്ങളുടെ ആയുധം കേടുകൂടാതെ സഭയ്ക്കു പുറത്തെത്തിക്കാന്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി എന്ന ഒരു വാതില്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ കണ്ടുള്ളൂ.
ഇനി ആ ഭേദഗതി നിയമവുമായി ഒരിക്കല്‍ കൂടി പ്രതിപക്ഷത്തിനു മുമ്പില്‍ വരാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കുമോ എന്നത് കാത്തിരുന്നു കാണണം. ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഒരിക്കലും ലോക്‌സഭയുടെ മേല്‍ നിര്‍ബന്ധമാക്കപ്പെടുന്ന ഒന്നല്ല എന്ന ഇ ടി മുഹമ്മദ് ബഷീര്‍ പോലുള്ള മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങളുടെ കോണ്‍ഫിഡന്‍സ് സര്‍ക്കാരിനേറ്റ സെറ്റ്ബാക്കിനെ മനസ്സിലാക്കിത്തരുന്നുണ്ട്.
പ്രധാനപ്പെട്ട
ഭേദഗതികള്‍

കരടില്‍ കാണുന്ന ഓരോ നിയമ ഭേദഗതിയും തുടക്കത്തില്‍ പ്രസ്താവിച്ച സാമൂഹിക സ്വീകാര്യതയുള്ള നിയമങ്ങളില്‍ നിന്നു ഭരണകൂടത്തിന്റെ ഇച്ഛയ്ക്ക് അനുസരിച്ചുള്ള നിയമത്തിലേക്കുള്ള രൂപമാറ്റമാണ് എന്ന് വിലയിരുത്താന്‍ പറ്റുന്നവയാണ്. ഇതില്‍ ഒന്നാമത്തേത് വഖ്ഫ് (ംമൂള) എന്ന പദത്തിന്റെ നിര്‍വചനത്തില്‍ നടത്തിയിട്ടുള്ള മാറ്റമാണ്. സെക്ഷന്‍ 3 പ്രകാരം ഏതൊരാള്‍ക്കും (മി്യ ുലൃീെി) തന്റെ ഏതെങ്കിലും ജംഗമമോ സ്ഥാവരമോ ആയ സ്വത്ത് സ്ഥിരമായി മതപരമോ ജീവകാരുണ്യപരമോ ആയി മുസ്‌ലിം നിയമം അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഉദ്ദേശ്യങ്ങള്‍ക്കായി സമര്‍പ്പിക്കാം. പുതിയ നിയമപ്രകാരം ‘ഏതൊരാള്‍ക്കും’ (മി്യ ുലൃീെി) എന്നത് മാറ്റി ‘കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് ഇസ്‌ലാം പരിശീലിക്കുന്ന ഏതൊരു വ്യക്തിയും’ (മി്യ ുലൃീെി ുൃമരശേശെിഴ കഹെമാ ളീൃ മഹേലമേെ ളശ്‌ല ്യലമൃ)െ എന്നാക്കി മാറ്റിയിരിക്കുന്നു. ഇത് രാജ്യത്ത് കാലങ്ങളായി നിലനില്‍ക്കുന്നതും ഇനി ഉണ്ടാവാന്‍ പോകുന്നതുമായ മുസ്‌ലിം മതവിശ്വാസികളല്ലാത്ത ആളുകള്‍ മുസ്‌ലിം മതവിശ്വാസികള്‍ പുണ്യവും ജീവകാരുണ്യവും എന്നു കരുതുന്ന ആവശ്യങ്ങള്‍ക്കു വേണ്ടി നല്‍കുന്ന വഖ്ഫുകളെ നിയമപരിധിക്കു പുറത്തു നിര്‍ത്തുകയും അതുവഴി അവയെയൊക്കെ അസാധുവാക്കുകയും ചെയ്യും എന്നതാണ് ഇതിന്റെ പ്രധാന പ്രശ്‌നം.
സര്‍വേ കമ്മീഷന്‍
നിര്‍ത്തലാക്കല്‍

വഖ്ഫ് ആക്ട് 1995 പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ കീഴിലുള്ള വഖ്ഫ് സ്വത്തുക്കളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നതിനു വേണ്ടി സര്‍വേ കമ്മീഷനെ നിയമിക്കണമെന്ന് വിഭാവനം ചെയ്യുന്നു. പുതിയ ഭേദഗതി പ്രകാരം ഈ അധികാരം ജില്ലാ കളക്ടര്‍ക്കാണ്. ഇത് തുടക്കത്തില്‍ പറഞ്ഞതുപോലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന ഒരു വഖ്ഫ് ബോര്‍ഡും സര്‍ക്കാരും തീരുമാനിക്കുന്ന, മുസ്‌ലിം സമുദായത്തിന് അംഗീകരിക്കാന്‍ സാധിക്കുന്നതുമായ ഒരു സീനിയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കുന്ന സ്വീകാര്യമായ രീതിയില്‍ നിന്ന്, കേന്ദ്ര ഗവണ്മെന്റ് തിരഞ്ഞെടുക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ കൃത്യമായ ആജ്ഞകള്‍ക്ക് വിധേയനായ ഒരു കലക്ടര്‍ക്ക് അധികാരം നല്‍കുന്ന ഒരു ഭരണകൂട താല്‍പര്യത്തിലേക്ക് വഴിവെക്കുന്നു. ഇത് ഉണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്ക് അപ്പുറത്ത് ഇത് സൃഷ്ടിക്കുന്ന അമിതാധികാരത്തെ കൂടി നമ്മള്‍ വളരെ ശ്രദ്ധയോടെ കാണണം.

ബോര്‍ഡിന്റെയും കൗണ്‍സിലിന്റെയും ഘടനയിലുള്ള മാറ്റം
കരടു ബില്ലില്‍ സെക്ഷന്‍ 9 പ്രകാരം രണ്ട് സ്ത്രീകളെയും രണ്ട് മുസ്‌ലിംകളല്ലാത്ത അംഗങ്ങളെയും ഉള്‍പ്പെടുത്തുന്നുണ്ട്. ഇതില്‍ സ്ത്രീകളുടെ പ്രാതിനിധ്യം നിലവില്‍ 2013ലെ ഭേദഗതി നിയമം മുഖേന നിയമത്തില്‍ ഉള്‍പ്പെടുത്തിയതാണ്. വീണ്ടും അനാവശ്യമായി അത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത് ഒരുതരത്തില്‍ തെറ്റിദ്ധാരണ ജനിപ്പിക്കാനുള്ള നടപടിയായേ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ.
മറ്റൊരു പ്രധാനപ്പെട്ടതും എന്നാല്‍ യുക്തിരഹിതവുമായ സംഗതി മുസ്‌ലിംകളല്ലാത്ത അംഗങ്ങളുടെ പ്രാതിനിധ്യമാണ്. ഇത് തീര്‍ച്ചയായും ഭരണഘടനാ അനുച്ഛേദം 26ന്റെ കൃത്യമായ ലംഘനമാണ് എന്നു മാത്രമല്ല, രാജ്യത്ത് മതത്തിന്റെ പേരിലുള്ള വേര്‍തിരിവുകളെയും അന്തരങ്ങളെയും കൂടുതല്‍ മുതലെടുക്കാനുള്ള ഒരു തുറുപ്പുചീട്ടും കൂടിയാണ്. അല്ലാതെ നിയമപരമായോ പ്രായോഗികമായോ യാതൊരു സാധുതയും കാണാന്‍ കഴിയാത്ത ഒരു ഭേദഗതിയാണ് ഇത്. പാര്‍ലമെന്റില്‍ വിവിധ അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചപോലെ പ്രധാനമായും മുസ്‌ലിംകളുടെ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ബോഡിയില്‍ മുസ്‌ലിമല്ലാത്ത രണ്ടു പ്രതിനിധികളുടെ സാന്നിധ്യമുണ്ടാവണം എന്ന് ഉദ്ദേശിക്കുന്നതില്‍ തന്നെ സര്‍ക്കാരിന്റെ ‘ഇച്ഛാപരമായ’ (വര്‍ഗീയമായ) താല്‍പര്യങ്ങള്‍ മുഴച്ചുനില്‍ക്കുന്നുണ്ട്.
ഗവണ്‍മെന്റിന്റെ
സ്ഥാപിത
താല്‍പര്യങ്ങള്‍
സംരക്ഷിക്കുന്നു

ഈ കരടില്‍ പുതുതായി വന്നിട്ടുള്ള മൂന്നു സെക്ഷനുകളാണ് സെക്ഷന്‍സ് 3 എ, 3 ബി, 3 സി. ഇതില്‍ 3 എ വഖ്ഫുകളെ കുറിച്ചുള്ള വിവിധ കണ്ടീഷനുകളെക്കുറിച്ച് പറയുന്നു. സെക്ഷന്‍ 3 ബി വഖ്ഫിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഫയല്‍ ചെയ്യുന്നതിനെക്കുറിച്ചു പ്രസ്താവിക്കുന്നു. എന്നാല്‍ 3 സിയില്‍ പറയുന്നത് ഇങ്ങനെയാണ്: ”ഈ നിയമം ആരംഭിക്കുന്നതിനു മുമ്പോ ശേഷമോ ഏതെങ്കിലും സര്‍ക്കാര്‍ സ്വത്ത് വഖ്ഫായി തിരിച്ചറിയുകയോ പ്രഖ്യാപിക്കുകയോ ചെയ്യുകയാണെങ്കില്‍, ആയത് വഖ്ഫ് സ്വത്തായി കണക്കാക്കില്ല.” ഇത് വഖ്ഫ് സ്വത്തുക്കളുടെ മേലുള്ള വളരെ വലിയ ഒരു കൈകടത്തലാണ്. നിലവില്‍ രാജ്യത്ത് ധാരാളം വഖ്ഫ് സ്വത്തുക്കള്‍ ഗവണ്മെന്റിന്റെ കൈവശത്തില്‍ ഉള്ളതായും അതിനെതിരില്‍ പരാതികളും നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍, ഇത്തരമൊരു നിയമം തീര്‍ച്ചയായും ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും എന്നതില്‍ സംശയമില്ല.
മാത്രമല്ല, നിയമപരമായി നോക്കുകയാണെങ്കില്‍ ഒരിക്കല്‍ വഖ്ഫ് ചെയ്തിട്ടുള്ള ഒരു വസ്തുവിന്റെ ഉടമസ്ഥത നിയമത്തിന്റെ തത്വപ്രകാരം (റല ഷൗൃല ീംിലൃവെശു) അല്ലാഹുവിലും ആയതിന്റെ പ്രായോഗികമായ ഉടമസ്ഥത അതിന്റെ മുതവല്ലി മുഖേന വഖ്ഫ് ബോര്‍ഡിനുമാണ് (റല ളമരീേ ീംിലൃവെശു). അതുകൊണ്ടുതന്നെ ഇതിനിടയില്‍ ഗവണ്മെന്റിന്റെ കൈയിലുള്ള ഏതെങ്കിലും വസ്തു വഖ്ഫ് ബോര്‍ഡിനാണ് എന്ന തര്‍ക്കമുണ്ടാവുന്ന സമയത്ത് അത് ഗവണ്മെന്റിന്റെ വസ്തുവാണ് എന്ന കണക്കാക്കുന്നത് (റലലാ ീേ യല) നിയമ തത്വപ്രകാരം അടിസ്ഥാനരഹിതവുമാണ്. ഇതിന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് ഇന്ത്യയിലെ സംഘ്പരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വലിയ ഭൂമി കൈയേറ്റങ്ങള്‍ക്ക് വഴിവെക്കും എന്നത് ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ പരിതഃസ്ഥിതി മനസ്സിലാക്കുന്ന ആര്‍ക്കും ആലോചിക്കാവുന്നതേയുള്ളൂ.
വഖ്ഫ് ബൈ യൂസര്‍
നിലവിലുള്ള വഖ്ഫ് നിയമപ്രകാരം ഒരു വസ്തു (ഉദാഹരണം ഒരു പള്ളി) മുസ്‌ലിം മതവിശ്വാസികള്‍ തുടര്‍ച്ചയായി മത ആവശ്യങ്ങള്‍ക്കു വേണ്ടിയോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയോ ഉപയോഗിച്ചുവരുകയും അതില്‍ വേറെ ആരും ഉടമസ്ഥത അവകാശപ്പെടുകയും ചെയ്യാത്തിടത്തോളം അത് വഖ്ഫ് വസ്തുവായി കണക്കാക്കപ്പെടും എന്നതാണ്. എന്നാല്‍ പുതിയ കരടില്‍ നിന്ന് ഇതിന്റെ വ്യവസ്ഥ എടുത്തുകളയുകയും അതുവഴി ഇത്തരത്തില്‍ രാജ്യത്ത് ഉടനീളം പല സംസ്ഥാനങ്ങളിലുമുള്ള ഒരുപാട് വഖ്ഫ് വസ്തുക്കളുടെ ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉടലെടുക്കാനും അതുവഴി അത് അന്യാധീനപ്പെടുത്താനുമുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യുന്നു.
ഭരണഘടനാപരമായി നിലനില്‍ക്കാത്തത്
നിലവില്‍ ഇതൊരു കരടു നിയമം മാത്രമാണെങ്കിലും ഇതില്‍ മുന്നോട്ടുവെച്ചിട്ടുള്ള ഭേദഗതികളൊന്നും തന്നെ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല.
അനുച്ഛേദം 25 പ്രകാരം രാജ്യത്ത് ‘പൊതുക്രമം, ധാര്‍മികത, ആരോഗ്യം എന്നിവയ്ക്കും ഈ ഭാഗത്തിലെ മറ്റ് വ്യവസ്ഥകള്‍ക്കും വിധേയമായി, എല്ലാ വ്യക്തികള്‍ക്കും മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള തുല്യ അവകാശമുണ്ട്.’ വഖ്ഫ് എന്നത് തീര്‍ത്തും ഇസ്‌ലാമികമായ ഒരു നിയമ തത്വമാണ്. അതിനാല്‍ തന്നെ അതിന്റെ കാതലായ ഭാഗം വിശ്വാസപരവുമാണ്. അതുകൊണ്ട് വഖ്ഫിന്റെ അന്തഃസത്തയെ ബാധിക്കുന്ന ഏതൊരു വിഷയവും തീര്‍ച്ചയായും വിശ്വാസത്തിന്മേലുള്ള മൗലികാവകാശത്തിന്റെ ലംഘനം കൂടിയാണ്.
അതേപോലെത്തന്നെ അനുച്ഛേദം 26 ഓരോ പൗരനും ‘മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും’ നല്‍കുന്നുണ്ട്. നിലവിലുള്ള നിയമത്തില്‍ വഖ്ഫ് ബോര്‍ഡ് മുഖേന മുസ്‌ലിംകള്‍ക്ക് തങ്ങളുടെ വഖ്ഫ് വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ നിരുപാധികം സാധിക്കുന്നുണ്ട്. എന്നാല്‍ പുതിയ ഭേദഗതികള്‍ മുഖേന ഈ അവകാശത്തെ സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. ഇത് കൃത്യമായി മൗലികാവകാശ ലംഘനമാണ്. കൂടാതെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനപരമായ നിയമനിര്‍മാണം നടത്തുന്നത് അനുച്ഛേദം 14, 15(1) എന്നിവയുടെയും ലംഘനമാണ്.
ഇന്ത്യയില്‍ സൈന്യവും റെയില്‍വേയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വത്തുക്കള്‍ വഖ്ഫ് ബോര്‍ഡിന്റെ കൈവശമാണെന്നും അതിലെല്ലാം വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ട് എന്നുമുള്ള വാദമാണ് സംഘ്പരിവാര്‍ പലപ്പോഴും ഉയര്‍ത്തിയിരുന്നത്. എന്നാല്‍ പുതിയ കരട് പ്രകാരം സാമ്പത്തിക ക്രമക്കേട് പരിഹരിക്കാന്‍ യാതൊരു പ്രത്യേക നിയമനിര്‍മാണവും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നില്ല എന്നു മാത്രമല്ല, ഒരു ഫാസിസ്റ്റ് ടോട്ടാലിറ്റേറിയന്‍ ഭരണകൂട രീതിക്ക് കളമൊരുക്കുകയുമാണ് ചെയ്യുന്നത്.
പുതിയ കരട് നിയമത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങളെപ്പോലെ തന്നെ പ്രധാനമാണ് അത് നിയമപരമായ വഖ്ഫ് എന്ന ആശയത്തിന് സൃഷ്ടിക്കുന്ന കേടുപാടുകള്‍. അതുകൊണ്ടുതന്നെ വരുംകാലങ്ങളില്‍ സര്‍ക്കാരുകള്‍ നടത്തുന്ന വഖ്ഫ് നിയമ ഭേദഗതികളില്‍ സമുദായത്തിന്റെ കൃത്യമായ നിര്‍ദേശങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. അതിനു വേണ്ട ജാഗ്രതയാണ് ഇക്കാലത്ത് ഏറ്റവും പ്രധാനം. പൗരത്വ ഭേദഗതി നിയമവും ഹിജാബ് നിരോധനവും വഖ്ഫ് ഭേദഗതിയുമൊക്കെ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് അജണ്ടകളുടെ ഭാഗമായിത്തന്നെ കണ്ടാല്‍ മാത്രമേ അതിനെ മനസ്സിലാക്കാനും കോടതികള്‍ മുഖേനയും തിരഞ്ഞെടുപ്പുകള്‍ വഴിയും ചെറുത്തുതോല്‍പിക്കാന്‍ സാധിക്കുകയുള്ളൂ.
റഫറന്‍സ്
1. V.R. Krishna Iyer, The Muslim Women (Protection of Rights on Divorce) Act, 1986 xviii (Eastern Book Company, Lucknow, 1987)

Back to Top