7 Saturday
March 2026
2026 March 7
1447 Ramadân 18

ലോകാരോഗ്യ ദിനാചരണം:  എം എസ് എം കൂട്ടയോട്ടം

എടവണ്ണ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി എടവണ്ണയില്‍ -റണ്‍ ടു ഹെല്‍ത്ത്- കൂട്ടയോട്ടം സംഘടിപ്പിച്ചു. ആധുനിക ഭക്ഷണ രീതികളും വ്യായാമമില്ലായ്മയും ആരോഗ്യമുള്ള യുവതലമുറയുടെ വളര്‍ച്ചക്ക് തടസ്സമാകുന്നുണ്ടെന്ന് എം എസ് എം അഭിപ്രായപ്പെട്ടു. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വെറ്ററന്‍ അത്‌ലറ്റ് നീരുല്‍പന്‍ അലി പത്തപ്പിരിയം ഫ്‌ളാഗ് ഓഫ് ചെയ്തു. എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഉസാമ തൃപ്പനച്ചി, ട്രഷറര്‍ ഫഹീം പുളിക്കല്‍, സക്കീര്‍ മദനി കുണ്ടുതോട്, നജ്മുദ്ദീന്‍ ഒതായി, മുസ്ഫര്‍ റഷാദ് മമ്പാട്, നജീബ് തവനൂര്‍, ജുനൈസ് മുണ്ടേരി, ഹബീബ് കാട്ടുമുണ്ട, അബ്ദുല്‍ അസീസ് പത്തപ്പിരിയം നേതൃത്വം നല്‍കി.
Back to Top