റോഹിങ്ക്യ: വിധിയിലേക്ക് നയിച്ചത് അബൂബക്കര്‍ തമ്പദൗവിന്റെ പോരാട്ടം
ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പിലെ സന്ദര്‍ശനമാണ് ഗംബിയന്‍ നിയമമന്ത്രി അബൂബക്കര്‍ തമ്പദൗവിനെ ആ തീരുമാനത്തിലെത്തിച്ചത്.
ഇരകളുടെ ഒട്ടേറെ അനുഭവങ്ങള്‍ കേട്ട തമ്പദൗവ്, അന്താരാഷ്ട്ര ടെലിവിഷന്‍ ചാനലുകളിലെ പതിവ് അഭയാര്‍ഥി വാര്‍ത്തയല്ല റോഹിങ്ക്യകളുടെതെന്നും സൈന്യവും ഭൂരിപക്ഷ ജനതയും ചേര്‍ന്ന് നടത്തുന്ന വ്യവസ്ഥാപിത വംശഹത്യയാണെന്നും തിരിച്ചറിഞ്ഞു.
മ്യാന്മാര്‍ സ്റ്റേറ്റ് കൗണ്‍സിലറും നൊബേല്‍ ജേതാവുമായ ഓങ്‌സാന്‍ സൂചിയെ വരെ വിചാരണ ചെയ്യുന്നതിലേക്ക് നയിച്ചത് അദ്ദേഹം നടത്തിയ പോരാട്ടമാണ്. 1994ല്‍ റുവാണ്ടയില്‍ അരങ്ങേറിയ വംശഹത്യക്ക് സമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് എട്ടുലക്ഷം ടുട്ട്‌സി വംശജരാണ് കൊല്ലപ്പെട്ടത്. റോഹിങ്ക്യന്‍ വംശജരെ പൂര്‍ണമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് യു എന്‍ റുവാണ്ട ട്രൈബ്യൂണലില്‍ പ്രോസിക്യൂട്ടറായിരുന്ന തമ്പദൗവ് പറഞ്ഞു.
`