റഹ്മ സെന്റര്‍ ഉദ്ഘാടനം
വളപട്ടണം റഹ്മ സെന്റര്‍ പി വി അബ്ദുല്‍വഹാബ് എം പി ഉദ്ഘാടനം ചെയ്യുന്നു.
വളപട്ടണം: കരിയര്‍ ഗൈഡന്‍സ്, വിദ്യാഭ്യാസ ബോധവല്‍ക്കരണം, ഭിന്നശേഷിക്കാരുടെ പുനരധിവാസം, പലിശരഹിത വായ്പാ പദ്ധതി, ലഹരി വിരുദ്ധ കേമ്പുകള്‍, ആരോഗ്യ ശില്‍പശാലകള്‍, ഖുര്‍ആന്‍ പഠനസംരംഭം തുടങ്ങിയ പദ്ധതികള്‍ ലക്ഷ്യമാക്കി നിര്‍മിച്ച റഹ്മ സെന്റര്‍ പി വി അബ്ദുല്‍വഹാബ് എം പി ഉദ്ഘാടനം ചെയ്തു. അല്‍ഫിത്‌റ പ്രീസ്‌കൂള്‍ പ്രവേശനോത്സവം കെ എം ഷാജി എം എല്‍ എ നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ കെ എല്‍ പി ഹാരിസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി അഷ്‌റഫ്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ വി ഷക്കീല്‍, കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, എം അബ്ദുറഹിമാന്‍, എന്‍ പി സിദ്ദീഖ്, കെ പി അദീബ് റഹ്മാന്‍, സി വി നൗഷാദ്, കെ സജിന പ്രസംഗിച്ചു.