രാഹുലിന്റെ സ്ഥാനാര്‍ഥിത്വം എ പി അഹമ്മദിന്റെ അഭിപ്രായത്തോട് വിയോജിക്കുന്നു കെ എം ഹുസൈന്‍, മഞ്ചേരി
ശബാബ് ലക്കം 42/37 ല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് എ പി അഹമ്മദ് എഴുതിയ കുറിപ്പാണ് ഈ പ്രതികരണത്തിനാധാരം. വിവിധ രാഷ്ട്രീയ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവര്‍ ശബാബിന്റെ വായനക്കാരായി ഉണ്ട്. അവരുടെ രാഷ്ട്രീയ താല്പര്യങ്ങളേയും വികാരങ്ങളേയും മാനിക്കുന്നതായില്ല ലേഖകന്റെ സമീപനം. ഇന്ത്യ മുഴുവന്‍ ഉറ്റു നോക്കുന്ന കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാടില്‍ തോല്പിക്കണമെന്ന് ആവശ്യപ്പെടാന്‍ ലേഖകന്‍ ശബാബിന്റെ താളുകള്‍ ഉപയോഗിച്ചതില്‍ പ്രതിഷേധമുണ്ട്. കെ എം സീതിസാഹിബും കെ എം മൗലവിയും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബുമൊക്കെ അടക്കമുള്ള ലീഗ് കോണ്‍ഗ്രസ് നേതാക്കളോട് അനുകൂലമായ ഒരു സമീപനം സ്വീകരിച്ച ചരിത്രമാണ് ശബാബിനുള്ളത്. ശബാബ് അത് വിസ്മരിക്കരുത്.