7 Saturday
March 2026
2026 March 7
1447 Ramadân 18

രാത്രികാല മദ്‌റസാ പഠനം:  പുനരാലോചന വേണം- മദ്‌റസ സംഗമം

മലപ്പുറം ഈസ്റ്റ് ജില്ലാ മദ്‌റസ അധ്യാപക സംഗമം സംസ്ഥാന മദ്‌റസ അധ്യാപക ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ എം പി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
എടവണ്ണ: സാമൂഹ്യ സാഹചര്യങ്ങളിലുണ്ടായിക്കൊണ്ടിരുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളെയും കാലത്തിന്റെ വെല്ലുവിളിയെയും അഭിമുഖീകരിക്കാന്‍ പുതുതലമുറയെ സജ്ജമാക്കാന്‍ ഉതകുംവിധം മദ്‌റസ വിദ്യാഭ്യാസം പരിഷ്‌കരിക്കണമെന്ന് സി ഐ ഇ ആര്‍ മദ്രസകളിലെ അധ്യാപകരുടെ ജില്ലാ സംഗമം അഭിപ്രായപ്പെട്ടു. ബഹുസ്വര സമൂഹത്തില്‍ പരസ്പര സഹകരണവും സഹവര്‍ത്തിത്വവും സാധ്യമാവുന്ന വിധത്തില്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കണം. ലഹരി മാഫിയയുടെ കടന്നുകയറ്റത്തെ ചെറുക്കാന്‍ വിദ്യാര്‍ഥി സമൂഹത്തെ സജ്ജമാക്കും വിധം പാഠ്യപദ്ധതി ക്രമീകരിക്കണം. രാത്രികാല മദ്രസാ പഠനം വിദ്യാര്‍ഥികളില്‍ പല വിധത്തിലും പ്രശ്‌നം സൃഷ്ടിക്കുന്നതിനാല്‍ രാത്രികാല മദ്രസാ പഠനത്തെക്കുറിച്ച് ബന്ധപ്പെട്ട സംഘടനകള്‍ പുനരാലോചിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന മദ്‌റസ അധ്യാപക ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ എം പി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയതു. കെ എന്‍ എം ജില്ലാ സെക്രട്ടറി അബദുല്‍കരീം വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. വി എം ഹമീദ്, മന്‍സൂര്‍ ഒതായി, എം കെ ബഷീര്‍ പുളിക്കല്‍, ഡോ. ലബീദ് നാലകത്ത്, എം കെ മൂസ ആമയൂര്‍, എ നൂറുദ്ദീന്‍, വി പി അഹമ്മദ് കുട്ടി പ്രസംഗിച്ചു.

 

Back to Top