രാജ്യസുരക്ഷ കാത്തുസൂക്ഷിക്കുക: കെ എന്‍ എം
കണ്ണൂര്‍: സ്വരാജ്യത്തിന്റെ സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സേനയുടെ രക്തസാക്ഷിത്വത്തെ ആദരിക്കുന്നുവെന്നും രാജ്യസുരക്ഷക്കായുള്ള ഇന്ത്യന്‍ സേനയുടെ ധീരോദാത്ത പോരാട്ടത്തെ പിന്തുണയ്ക്കുന്നുവെന്നും കെ എന്‍ എം (മര്‍കസുദ്ദഅവ) ജില്ലാ സെക്രറിയേറ്റ് അഭിപ്രായപ്പെട്ടു. മാര്‍ച്ച് 9ന് സംയുക്ത മുജാഹിദ് കണ്വന്ഷന് ചേരും. മണ്ഡലം തലങ്ങളില്‍ നേതൃത്വ ശില്പശാല സംഘടിപ്പിക്കാന്‍ പദ്ധതിയൊരുക്കി. ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സി സി ശക്കീര്‍ ഫാറൂഖി, ടി മുഹമ്മദ് നജീബ്, കെ അബ്ദുല്‍മജീദ്, ജമീല അബ്ദുല്‍അസീസ് താണ, ആര് അബ്ദുല്‍ഖാദര്‍ സുല്ലമി കടവത്തൂര്‍, പി ടി പി മുസ്തഫ, അബ്ദുല്‍ജലീല്‍ ഒതായി, പി സാദിഖ്, ടി കെ സി അഹമ്മദ്, കെ സൈദ് പ്രസംഗിച്ചു.
