23 Monday
December 2024
2024 December 23
1446 Joumada II 21

യേശുക്രിസ്തു വ്യത്യസ്ത ആഖ്യാനങ്ങള്‍ വായനകള്‍ – ഹാമിദ് ദബാഷി

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നു. പിന്തുടരുന്ന ചര്‍ച്ചിന്റെയും പ്രാര്‍ഥനാ ക്രമകലണ്ടറിന്റെയും അടിസ്ഥാനത്തില്‍ ചിലര്‍ ഡിസംബര്‍ 25-നും മറ്റുള്ളവര്‍ ജനുവരി 7-നും. പാശ്ചാത്യ ക്രിസ്തുമതത്തിന് അത്യധികമായി ആധിപത്യമുള്ള യൂറോപ്പിലും അമേരിക്കയിലും ആസ്‌ത്രേലിയലിയും യൂറോപ്യന്‍ ക്രിസ്തുമതം കോളനിവത്കരണത്തിന്റെ മാധ്യമമായി മാറിയ കോളനിവത്കൃത ഭൂപ്രദേശങ്ങളിലും ജനുവരിയുടെ ആദ്യത്തില്‍ യേശുവിന്റെ ജന്മദിനം ആഘോഷിക്കാന്‍ തുടങ്ങിയത് വൈകിയാണ്. എന്തുകൊണ്ട്? കേവലം പ്രാര്‍ഥനാക്രമത്തിന്റെയോ പ്രമാണത്തിന്റെയോ വ്യത്യാസമില്ല. സാംസ്‌കാരികവും ചരിത്രപരവും യേശുവിനെയും ക്രിസ്തുമതത്തെയും അപകോളനിവത്ക്കരിക്കുന്നതിന്റെ ആമുഖവുമാണത്.
ക്രിസ്ത്യന്‍ ആചാരങ്ങളുടെയും യേശുക്രിസ്തുവിനെക്കുറിച്ചുള്ള വീക്ഷണങ്ങളുടെയും മേലുള്ള യൂറോകേന്ദ്രീകൃത ആധിപത്യം വ്യത്യസ്ത ആചാരങ്ങളെയും യേശുവിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും ക്രമാനുഗതമായി അരികുവത്ക്കരിച്ചു. യേശുവിനെപ്പോലുള്ളൊരു മഹാവ്യക്തിത്വത്തെ വ്യത്യസ്ത ക്രൈസ്തവ മതവിഭാഗങ്ങള്‍ വ്യത്യസ്ത രീതിയില്‍ ഉള്‍ക്കൊണ്ടു.
കോടിക്കണക്കിന് പൗരസ്ത്യ ക്രിസ്ത്യാനികള്‍ യേശുവിന്റെ ജന്മദിനമാഘോഷിക്കുന്ന വേള വ്യത്യസ്ത കാലഘട്ടങ്ങളില്‍ ലോകത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ യേശു എങ്ങനെ വീക്ഷിക്കപ്പെടുന്നു എന്ന് വിലയിരുത്താനുള്ള അവസരമാണ്. ജാറോസ് ലാവ് പെലിക്കന്റെ പ്രശസ്തഗ്രന്ഥമായ ”ജീസസ് ക്രൂസെന്‍ച്വറീസ്: ഹിസ് പ്ലെയ്‌സ് ഇന്‍ ദി ഹിസ്റ്ററി ഓഫ് കള്‍ച്ചര്‍” പരിചയമുള്ളവര്‍ക്ക് വ്യത്യസ്ത സാംസ്‌കാരിക ചുറ്റുപാടുകള്‍ വ്യത്യസ്ത യേശുവിന് ജന്മം നല്‍കുന്നു എന്നത് അസാധാരണമായിത്തോന്നില്ല. അദ്ദേഹത്തിന്റെ പഠനത്തില്‍ ആദ്യ നൂറ്റാണ്ടില്‍ യഹൂദ പുരോഹിതനായും പിന്നീട് അന്യമതസ്ഥര്‍ക്കുള്ള വെളിച്ചമായും രണ്ടും മുന്നൂം നൂറ്റാണ്ടുകളിലെ റോമന്‍ കാലഘട്ടത്തില്‍ രാജാക്കന്മാരുടെ രാജാവായും പ്ലാറ്റേണിസവുമായി ബന്ധപ്പെട്ടശേഷം പ്രപഞ്ചഗാന്ധിയായ യേശുവായും സെന്റ് അഗസ്റ്റിന്റെ ഗ്രന്ഥത്തില്‍ ‘മനുഷ്യന്റെ മകനായും’ 16-ാം നൂറ്റാണ്ടിലെ നവോത്ഥാന കാലഘട്ടത്തില്‍ സമാധാനത്തിന്റെ രാജകുമാരനായും പരിചയപ്പെടുത്തപ്പെട്ടു.

ഈ അടുത്ത കാലങ്ങളില്‍ കുടിയിറക്കപ്പെട്ട ജനതയുമായി ക്രിസ്തുമതത്തെ അടുപ്പിക്കുന്നതിനും അടിയന്തര രാഷ്ട്രീയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനും യേശുവിന്റെ വ്യക്തിത്വം ഉപയോഗപ്പെടുത്തപ്പെട്ടു. സംഘര്‍ഷഭരിതമായ 50-കളിലും 60-കളിലും വിമോചന ദൈവശാസ്ത്രം ലാറ്റിനമേരിക്കയില്‍ ഉദയം ചെയ്യപ്പെട്ടു. സാമൂഹ്യനീതിക്കും പാവപ്പെട്ടവരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന വിപ്ലവ വ്യക്തിത്വമായി യേശുക്രിസ്തുവിനെ വിമോചന ദൈവശാസ്ത്രമായി അവതരിപ്പിച്ചു. വലതുപക്ഷ സ്വേച്ഛാധിപത്യത്തിന്റെയും സ്ഥരിതയില്ലാത്ത മുതലാളിത്തത്തിന്റെയും വളരുന്ന അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും സാഹചര്യത്തില്‍ വിമോചന ദൈവശാസ്ത്രജ്ഞര്‍ മാര്‍ക്‌സിന്റെയും ക്രിസ്ത്യാനിറ്റിയുടെയും ഘടകങ്ങള്‍ കൂട്ടിയോജിപ്പിച്ചു.
അതുവഴി യാഥാസ്ഥിതിക കത്തോലിക്ക് ചര്‍ച്ചിനെ സാമൂഹ്യമായും രാഷ്ട്രീയമായും അവര്‍ എതിരിട്ടു. അവര്‍ രാഷ്ട്രീയ അവകാശങ്ങള്‍ക്കും തദ്ദേശീയ അവകാശങ്ങള്‍ക്കും വേണ്ടി വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളെ യോജിപ്പിച്ചു. വിപ്ലവനായകനായി യേശുവിനെ അവതരിപ്പിച്ചത് പ്രാദേശിക സമുദായങ്ങളുടെയും ജന സമൂഹങ്ങളുടെയും വിശ്വാസത്തെ ശക്തിപ്പെുത്തുകയും മതാചാരങ്ങളെ പുനസ്സംഘടിപ്പിക്കുകയും ചെയ്തു. പാശ്ചാത്യ ക്രിസ്തുമതത്തിന്റെ രാഷ്ട്രീയ ആഭിമുഖ്യമുണ്ടയിട്ടും ലോകമെമ്പാടുമുള്ള വ്യത്യസ്ത സംസ്‌കാരങ്ങള്‍ യേശു ക്രിസ്തുവിനെ ഉള്‍ക്കൊള്ളുകയും വ്യത്യസ്ത രീതിയില്‍ സംസ്‌കരിക്കുകയും ചെയ്തു.
ഇസ്‌ലാമില്‍ യേശുവും അദ്ദേഹത്തിന്റെ മാതാവ് മറിയവും ഏറെ പ്രിയപ്പെട്ടവരായി പ്രത്യക്ഷപ്പെടുന്നു. ഖുര്‍ആനില്‍ ഒരധ്യായം തന്നെയും ‘മറിയം’ എന്ന പേരിലുണ്ട്. ഇസ്‌ലാമിക സംസ്‌കാരത്തില്‍ അവരുടെ സാന്നിധ്യം ഖുര്‍ആനിലെ കേവല പരാമര്‍ശത്തില്‍ ഒതുങ്ങുന്നില്ല. അറബി – പേര്‍ഷ്യന്‍ – തുര്‍ക്കിഷ് – ഉര്‍ദു എന്ന ഭാഷകളിലെ ഇസ്‌ലാമിക സാഹിത്യത്തില്‍ ഫലസ്തീനിയന്‍ ചരിത്രകാരന്‍ താരിഷ് അല്‍ ഖാലിദി അദ്ദേഹത്തിന്റെ പ്രമുഖ കൃതിയായ ദ മുസ്‌ലിം ജീസസ് സേയിംഗ്‌സ് ആന്റ് സ്റ്റോറീസ് ഇന്‍ ദ ഇസ്‌ലാമിക് ലിറ്ററേച്ചര്‍ എന്ന കൃതിയില്‍ പറഞ്ഞതുപോലെ യേശുവിനും മറിയമിനും പ്രമുഖ സ്ഥാനമുണ്ട്. മുസ്‌ലിം സാഹിത്യ- കാവ്യ മേഖലകളിലും പ്രമാണബദ്ധിത സംവാദങ്ങളിലും യേശുവിനെ കേന്ദ്രീകരിച്ചുള്ള ഒരുപാട് വിവരങ്ങള്‍ ആംഗ്ലേയ ഭാഷയുടെ ലോകത്തേക്ക് ഖാലിദി കൊണ്ടുവന്നു. ഇസ്‌ലാമിന്റെ സൂഫി പാരമ്പര്യ പ്രകാരമുള്ള യേശുവിനും തമ്മിലുള്ള വ്യത്യാസത്തിനാണ്. ഈ വ്യത്യാസമാണ് ഖുര്‍ആനിക വെളിപാടും സ്വന്തമെന്ന് ജനങ്ങള്‍ കരുതിയ ഒരു പ്രവാചകനോടുള്ള സ്‌നേഹത്തിന്റെ നീണ്ട ചരിത്രവും തമ്മിലുള്ള അകലം.
വ്യത്യസ്ത ഭാഷകളിലുള്ള മുസ്‌ലിം കൃതികളില്‍ യേശുക്രിസ്തുവിനെ ത്രിത്വ ദൈവശാസ്ത്ര കാഴ്ചപ്പാടില്‍ നിന്നും തികച്ചും ഭിന്നമായി ദൈവികത്വമുള്ള ആത്മീയ വ്യക്തിത്വമായി പരിചയപ്പെടുത്തപ്പെടുന്നു. കവികള്‍ക്കും നാസര്‍ ഖുസറോവിനെ പോലുള്ള തത്വചിന്തകള്‍ക്കും സൂഫികളായ റൂമിക്കും ഇബ്‌നു അറബിക്കും. യേശു ഒരു അന്യനായ വ്യക്തിത്വമായിരുന്നില്ല. അവര്‍ക്ക് സ്വന്തായ ആളുകളില്‍ പെട്ടതായിരുന്നു അദ്ദേഹം. കാവ്യ – സാഹിത്യ – തത്വിചന്ത മേഖലകളിലുള്ള ഇസ്‌ലാമിക കൃതികളിലെ ക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ശേഖരിച്ചാല്‍ നമുക്ക് ഒരു ഉറച്ച ഇസ്‌ലാമിക യേശുവിനെ കിട്ടും. വിസ്മയിപ്പിക്കുന്ന യേശുക്രിസ്തുവിന്റെ ജീവിതം ആകര്‍ഷിച്ചത് യൂറോപ്പിനെ മാത്രമല്ല, മിഡില്‍ ഈസ്റ്റിനെയും കൂടിയാണ്. ദൈവശാസ്ത്രകരാനായ ആര്‍ എസ് സകൃത രാജയുടെ ജീസസ് ഇന്‍ ഏഷ്യ എന്ന കൃതിയില്‍ യേശുവിന്റെ വ്യക്തിത്വം യൂറോ- കേന്ദ്രീകൃത പരിമിതികളില്‍ നിന്നും മനോചിതനായി, വ്യത്യസ്ത മേഖകളില്‍ ആഗോള മാനമുള്ള വ്യക്തിയായി രൂപപ്പെട്ടതെങ്ങനെ എന്ന് വ്യക്തമാക്കുന്നുണ്ട്്.
7-ാം നൂറ്റാണ്ടിലെ ചൈനയില്‍ ‘നെയ്‌സോമ്’ ചക്രവര്‍ത്തിയുടെ അനുമതിയോടെ ‘ചര്‍ച്ച് ഓഫ് ദ ഈസ്റ്റ്’ലെ മിഷനറിമാരും പ്രാദേശികമായി മതം മാറിയവരും യേശുവിനെക്കുറിച്ച് ചൈനീസ് പശ്ചാത്തലത്തില്‍ വ്യത്യസ്ത കൃതികള്‍ രചിച്ചിട്ടുണ്ട്. ഏതാണ്ട 1000 വര്‍ഷങ്ങള്‍ക്ക് ശേഷം മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ രക്ഷാകര്‍തൃത്വത്തില്‍ ഒരു ജസ്യൂട്ട് പുരോഹിതന്‍ യേശുവിന്റെ ജീവിതത്തെക്കുറിച്ച് ഒരു വ്യതിരിക്തമായ കൃതി രചിച്ചിട്ടുണ്ട്. അതില്‍ പ്രാദേശിക ജനതയുടെ ദൈവശാസ്ത്ര കാര്യങ്ങളെയും 17-ാം നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട വ്യത്യസ്ത പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. യേശുവിന് കേന്ദ്ര സ്ഥാനമുള്ള ഒദ്യോഗിക ഭരണകൂടത്തിനും പാശ്ചാത്യ മിഷനറിമാരുടെ കൊളോണിയല്‍ താല്പര്യങ്ങള്‍ക്കും വിരുദ്ധമായി നിരവധി രചനകള്‍ ഏഷ്യയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ക്രിസ്തുമതമാശ്ലേഷിച്ച, ചൈനീസ് തൈപ്പിം വിപ്ലവനായകന്‍ ഹോങ് ക്‌സിക്വാന്‍ 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഒരു പുതിയ ദൈവികരാഷ്ട്രം സ്ഥാപിക്കാനാഗ്രഹിച്ച് യേശുവിന്റെ അനന്യമായ വ്യക്തിത്വം ഉപയോഗിച്ചു
1970-കളിലെയും 1980-കളിലെയും ജനാധിപത്യത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള കൊറിയന്‍ മിന്‍ജിംഗ് മൂവ്‌മെന്റും യേശുവിന്റെ പീഡനവും പരിത്യാഗവും കേന്ദ്രീയ വിഷയമാക്കി. ഇന്ത്യയുടെ കേരള വിരുദ്ധ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ യേശുവിന്റെ ജീവിതവും അധ്യാപനങ്ങളും ഹിന്ദു പാരമ്പര്യവുമായി സമന്വയിപ്പിച്ച് ഉപയോഗിക്കപ്പെട്ടു.
യേശുവിന്റെ വ്യക്തിത്വം നിരവധി വ്യത്യസ്ത കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുകയും വ്യത്യസ്ത കാലട്ടങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു. ആഗോള സംഘര്‍ഷവും അസ്വസ്ഥതയും യാഥാര്‍ഥ്യമായ യേശുവിന്റെ 2020-ാം ജന്മദിനത്തില്‍ യേശുവിനെക്കുറിച്ച് ക്രിസ്ത്യാനികളും മുസ്‌ലിംകളും യഹൂദരും ബുദ്ധിസ്റ്റുകളും മറ്റിതര വിശ്വാസികളും നല്‍കുന്ന വ്യത്യസ്ത വിവരണങ്ങള്‍ക്ക് പരിഗണന നല്‍കേണ്ടതുണ്ട്.
ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രശ്‌നം ചരിത്രപരമായി നാം എങ്ങനെ യേശുവിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു എന്നത് ഓര്‍ക്കുക മാത്രമല്ല, ഈ പ്രശ്‌നകലുഷിതമായ നാളുകളില്‍ യേശുവിന്റെ ജീവിതവും മാതൃകയും വര്‍ത്തമാന- ഭാവി – കാലഘട്ടങ്ങളില്‍ എത്ര പ്രാധാന്യത്തോടെ നമുക്കുള്‍ക്കൊള്ളാനാകുന്നു എന്നത് കൂടിയാണ്.
വിഭാഗീയതഭ്രാന്തും, സാമ്രാജ്യത്വ കീഴടക്കലുകളും അഹങ്കാരവും അസ്തമിച്ച, സഹവര്‍ത്തിത്വവും യോജിപ്പും സാധ്യമായ ഒരു നാള്‍ യേശുവിന്റെ ജന്മസ്ഥലമായ ഫലസ്തീനില്‍ നിന്നും തുടങ്ങി ലോകമെങ്ങും വ്യാപിക്കുന്നത് എത്ര മനോഹരമായിട്ടായിരിക്കും യേശുവിന് അനുഭവപ്പെടുക?
വിവ.
സിദ്ദീഖ് സി സൈനുദ്ദീന്‍
ഉമര്‍ മുഖ്താര്‍ പി എ
`

Back to Top