22 Sunday
December 2024
2024 December 22
1446 Joumada II 20

യൂസഫുല്‍ ഖര്‍ദാവിയെ ഇന്റര്‍പോള്‍ കുറ്റവിമുക്തനാക്കുന്നു

ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖര്‍ദാവിക്കെതിരേ ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിരുന്ന മോസ്റ്റ് വാണ്ടഡ് നോട്ടീസ് പിന്‍വലിച്ചതാണ് മറ്റൊരു പ്രധാന വാര്‍ത്ത. ഈജിപ്തിലെ രാഷ്ടീയ വിപ്ലവങ്ങളില്‍ യൂസുഫുല്‍ ഖര്‍ദാവിക്ക് പങ്കുണ്ട് എന്നാരോപിച്ചായിരുന്നു അദ്ദേഹത്തിനെതിരേ കേസെടുത്തത്. ഈജിപ്തില്‍ നടന്ന ജനകീയ വിപ്ലവത്തിനുശേഷം പ്രസിഡന്റ് ഹുസ്‌നി മുബാറക്ക് സ്ഥാനമൊഴിയുകയും ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ മുഹമ്മദ് മുര്‍സി അധികാരത്തിലേറുകയുമായിരുന്നു. ബ്രദര്‍ഹുഡ്കാരനായ മുഹമ്മദ് മുര്‍സിയെ ഖര്‍ദാവി പിന്തുണച്ചിരുന്നു. എന്നാല്‍ പിന്നീട് പട്ടാള അട്ടിമറിയിലുടെ മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കുകയും അബ്ദുല്‍ഫത്താഹ് അല്‍സീസി അധികാരം പിടിച്ചെടുക്കുകയുമായിരുന്നു. അപ്പോഴും ഖര്‍ദാവി മുര്‍സിക്കൊപ്പമായിരുന്നു. ഇതായിരുന്നു പുതിയ ഭരണകൂടത്തിന് ഖര്‍ദാവിയോടുള്ള അമര്‍ഷത്തിന്റെ കാരണമെന്ന് നിരീക്ഷിക്കപ്പെടുന്നു. ഈജിപ്ഷ്യന്‍ ജനതയില്‍ ഗണ്യമായ സ്വാധീനമുള്ള പണ്ഡിതനും ഈജിപ്ഷ്യന്‍ സ്വദേശിയുമായ ഖര്‍ദാവിയുടെ നിലപാടുകള്‍ വിലപ്പെട്ടതാണ്. പതിറ്റാണ്ടുകളായി ഖത്തറില്‍ കഴിയുന്ന ഖര്‍ദാവിയെ അറസ്റ്റ് ചെയ്ത് ഈജിപ്തില്‍ കൊണ്ട് വരുന്നതിനാണ് സീസി ഭരണകൂടം ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നത്. അന്ന് പുറപ്പെടുവിച്ച നോട്ടീസാണ് ഇപ്പോള്‍ ഇന്റര്‍പോള്‍ പിന്‍വലിക്കുന്നത്.
Back to Top