28 Wednesday
January 2026
2026 January 28
1447 Chabân 9

യൂറോപ്യന്‍ യൂനിയന്‍ സാമ്പത്തിക ശീതയുദ്ധത്തില്‍ -ഹംഗറി


ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വൈദ്യുതി വാഹനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്താനുള്ള യൂറോപ്യന്‍ യൂനിയന്റെ തീരുമാനത്തെ വിമര്‍ശിച്ച് ഹംഗറി പ്രധാനമന്ത്രി രംഗത്ത്. യൂറോപ്യന്‍ യൂനിയന്റേത് സാമ്പത്തിക ശീതയുദ്ധമാണെന്ന് വിക്ടര്‍ ഓര്‍ബന്‍ പറഞ്ഞു. യൂറോപ്പില്‍ സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമാണിത്. സാമ്പത്തിക സംരക്ഷണവാദ പ്രവണത യൂറോപ്യന്‍ യൂനിയന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നും നിലവില്‍ യൂറോപ്യന്‍ യൂനിയന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഹംഗറി പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വൈദ്യുതി വാഹനങ്ങള്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ ജൂലൈയില്‍ 37.6 ശതമാനം നികുതി ചുമത്തിയിരുന്നു. അതേസമയം, നികുതി ചുമത്താനുള്ള നീക്കത്തിനെതിരെ ലോക വ്യാപാര സംഘടനക്ക് പരാതി നല്‍കിയിരിക്കുകയാണ് ചൈന.

Back to Top