യു എന്നില്‍ ഏറ്റവും കൂടുതല്‍ അപലപിക്കപ്പെട്ടത് ഇസ്‌റായേല്‍
യു എന്‍ ജനറല്‍ അസംബ്ലിയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ അപലപിക്കപ്പെട്ട രാജ്യം ഇസ്രായേലെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ഫലസ്തീനികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്. അഞ്ഞൂറിലധികം തവണ യു എന്‍ പൊതുസഭയില്‍ ഇസ്രായേല്‍ അപലപിക്കപ്പെട്ടു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അനേകം രാജ്യങ്ങള്‍ ഇസ്രായേലിനെ അപലപിക്കാന്‍ തയാറായെന്ന പ്രത്യേകതയും 2018നുണ്ട്. ഇരുപതോളം പ്രമേയങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യു എന്‍ ഇസ്രായേലിനെതിരെ പാസാക്കുകയും ചെയ്തു. കുടിയേറ്റങ്ങളുമായി ബന്ധപ്പെട്ടും, ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടുമാണ് മിക്കവാറും പ്രമേയങ്ങളും പാസാക്കപ്പെട്ടത്. അമേരിക്കയുടെ യു എന്‍ അംബാസഡറായിരുന്ന നിക്കി ഹാലിയെ ഉദ്ദരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ തലസ്ഥാനമായി കിഴക്കന്‍ ജറുസലേമിനെ അംഗീകരിച്ചതുമായി ബന്ധപ്പെട്ടാണ് അനേകം രാജ്യങ്ങള്‍ ഇസ്രായേലിനെ പരസ്യമായി അപലപിക്കാന്‍ തയാറായത്. ഇസ്രായേല്‍ ഫലസ്തീന്‍ രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് പാസാക്കപ്പെട്ട പ്രമേയങ്ങളുമുണ്ട്. പല പ്രമേയങ്ങളും പാസാക്കപ്പെടാതെ തള്ളിപ്പോയിട്ടുമുണ്ട്. അമേരിക്കയെപ്പോലെയുള്ള ശക്തരായ പല രാഷ്ട്രങ്ങളുടെയും പിന്തുണ ഉണ്ടായിട്ടും ഇസ്രയേല്‍ ഇത്രയധികം തവണ അപലപിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുവെന്നതിലാണ് റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നത്