9 Friday
May 2025
2025 May 9
1446 Dhoul-Qida 11

മോദി സര്‍ക്കാറിന്റെ അഴിമതി ഭരണത്തിനെതിരായ മൗനം കടുത്ത അപരാധം: ഐ എസ് എം

 

ഐ എസ് എം വയനാട് ജില്ല യൂത്ത്‌ഗ്ലോവ് കെ എന്‍ എം ജില്ല ചെയര്‍മാന്‍ ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ്, അഴിമതി ഭരണത്തിനെതിരായ ഇടതുകക്ഷികളുടെ കുറ്റകരമായ മൗനം കടുത്ത അപരാധമാണെന്ന് ഐ എസ് എം വയനാട് ജില്ലാസമിതി സംഘടിപ്പിച്ച യൂത്ത് ഗ്ലോവ് അഭിപ്രായപ്പെട്ടു. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഇടത്- വലത് മുന്നണികള്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. യൂത്ത് ഗ്ലോവ് കെ എന്‍ എം ജില്ല ചെയര്‍മാന്‍ ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ല പ്രസിഡന്റ് ബഷീര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ല ജോ. സെക്രട്ടറി അബ്ദുസ്സലീം മേപ്പാടി പ്രഭാഷണം നടത്തി. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍, സംസ്ഥാന സെക്രട്ടറി അബ്ദുല്‍ജലീല്‍ മദനി, എം എസ് എം ജില്ല പ്രസിഡന്റ് ഇര്‍ഷാദ് മുട്ടില്‍, ജില്ല ഭാരവാഹികളായ അമീര്‍ അന്‍സാരി, മശ്ഹൂദ് മേപ്പാടി, സഹ്ല്‍ മുട്ടില്‍, മുഫ്‌ലിഹ് കുട്ടമംഗലം പ്രസംഗിച്ചു.
Back to Top