1 Friday
May 2026
2026 May 1
1447 Dhoul-Qida 14

മുത്വലാഖ് നിയമത്തിലെ നിഗൂഢത തിരിച്ചറിയണം: എം ജി എം

കോഴിക്കോട്: മുസ്‌ലിം സ്ത്രീകളെ ഒറ്റയടിക്ക് മൂന്ന് ത്വലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന പ്രവണത ഖുര്‍ആനിന് എതിരാണെന്ന് എം ജി എം കോഴിക്കോട് സൗത്ത് ജില്ലാ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരു തവണ തന്നെ മൂന്ന് ത്വലാഖും ചൊല്ലി മുത്തലാഖ് നടത്തിയവരെ ക്രൂരമായ നിയമങ്ങള്‍ ഉപയോഗിച്ച് അഴികള്‍ക്കുള്ളിലാക്കുന്നത് ദുഷ്ട ലാക്കിന്റെ ഭാഗമാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് മറിയക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പാത്തൈകുട്ടി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഫൂറ, അഫ്താഷ് ചാലിയം, ഇസ്മാഈല്‍ കരിയാട്, മുഹമ്മദലി, മദീജ് സുല്ലമി, സുലൈമാന്‍ ഫാറൂഖി പ്രസംഗിച്ചു.

Back to Top