6 Friday
March 2026
2026 March 6
1447 Ramadân 17

മുത്തലാഖിന്റെ മറവില്‍  മുസ്‌ലിം സ്ത്രീ സുരക്ഷാ നിയമം  ദുരുദ്ദേശ്യപരം: എം ജി എം

ആലപ്പുഴ: മുത്തലാഖിന്റെ മറവില്‍ സ്ത്രീസുരക്ഷയുടെ പേര് പറഞ്ഞു നിയമനിര്‍മാണം നടത്തുന്നത് ദുരുദ്ദേശ്യപരമാണെന്ന് എം ജി എം ആലപ്പുഴ മണ്ഡലം പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. 2019-21 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. വഹീദ നൗഷാദ് (പ്രസിഡന്റ്), സജിത സജീദ് (സെക്രട്ടറി), ഷഫീല മുബാറക് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. റിട്ടേണിംഗ് ഓഫീസര്‍ സഫല നസീര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Back to Top