മുത്തലാഖിന്റെ മറവില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തെ ചെറുക്കണം – ഐ എസ് എം വെളിച്ചം സംഗമം
ഐ എസ് എം 9-ാംഘട്ട വെളിച്ചം സംസ്ഥാനസംഗമം കൊല്ലം ടൗണ്‍ഹാളില്‍ എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: സ്ത്രീക്ക് സമൂഹത്തില്‍ അഭിമാനകരമായ അസ്തിത്വവും അവകാശ സംരക്ഷണവും അവസരസമത്വവും പ്രദാനംചെയ്ത വിശുദ്ധ ഖുര്‍ആനിന്റെ വക്താക്കളായ മുസ്‌ലിം സമൂഹത്തെ മുത്തലാഖിന്റെ പേരില്‍ വിമര്‍ശിക്കുന്നത് ന്യായീകരിക്കാവതല്ലെന്ന് കൊല്ലം ടൗ ണ്‍ഹാളില്‍ നടന്ന ഐ എസ് എം വെളിച്ചം സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. മുത്തലാഖിനെ മറപിടിച്ച് മുസ്‌ലിം സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് നിയമനിര്‍മാണം നടത്തുന്നത് ദുരുദ്ദേശപരമാണെന്നും അതിന്റെ മറവില്‍ ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള നീക്കത്തെ ചെറുക്കണമെന്നും സംഗമം വ്യക്തമാക്കി. മാനവികതക്ക് നേരെ ഉയരുന്ന മുഴുവന്‍ വെല്ലുവിളികള്‍ക്കുമുള്ള പരിഹാരം ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ടെന്നും അതന്വേഷിച്ച് കണ്ടെത്തേണ്ടത് മനുഷ്യരുടെ ബാധ്യതയാണെന്നും സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു.
ഖുര്‍ആന്‍ ജീവിതദര്‍ശനമായി പിന്‍ പറ്റാത്തത് സമൂഹത്തില്‍ നിലനില്‍ക്കുന്ന മൂല്യച്യുതിക്ക് കാരണമാണെന്നും അതിന്റെ കാലികമായ വായന സമൂഹത്തിന്റെ തേട്ടമാണെന്നും വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഒന്‍പതാം ഘട്ട സംഗമം ആവശ്യപ്പെട്ടു.
മസ്‌കന്‍ സെഷനില്‍ ‘കുടുംബ ധര്‍മവും ദൗത്യവും: ഖുര്‍ആനിക വായന’, ‘കുടുംബ സുരക്ഷയുടെ നിയമപാഠങ്ങള്‍’,’പാരന്റിംഗ്: ഖുര്‍ആനിക ദര്‍ശനം’, ‘സ്വര്‍ഗീയ കുടുംബം ഒരു പുനര്‍വായന’, ‘ഇണ കുളിര്‍മയേകുന്ന കൗതുകം’ എന്നീ വിഷയങ്ങളെ ആസ്പദമാക്കി അബ്ദുസ്സലാം മുട്ടില്‍, അലി മദനി മൊറയൂര്‍, മന്‍സൂര്‍ ഒതായി, അബ്ദുല്ല ത്തീഫ് കരുമ്പുലാക്കല്‍, മുഹ്‌സിന പത്തനാപുരം സംസാരിച്ചു.
‘കുടുംബം: സുഗന്ധം, സൗന്ദര്യം, സൗരഭ്യം’ എന്ന ‘ഈലാഫ്’ സെഷനി ല്‍ നൗഫിയ അന്‍വാരിയ, ഷിഹാബുദ്ദീന്‍ അന്‍സാരി, അബ്ദുല്‍ ജലീല്‍ മദനി, നൗഷാദ് കുറ്റിയാടി, സജ്ജാദ് ഫാറൂഖി, അബ്ദുല്‍ ഹക്കീം പുല്‍പ്പറ്റ, ഷാദില്‍ ഹക്കീം, നസീര്‍ ചെറുവാടി, ഷാനവാസ് പറവന്നൂര്‍, ഹിബ ഈരാറ്റു പേട്ട എന്നിവര്‍ സംബന്ധിച്ചു.

വെളിച്ചം മെഗാ ക്വിസിന് അബ്ബാസ് സുല്ലമി പൂനൂര്‍, ടി പി ഹുസൈന്‍കോയ, യൂനുസ് നരിക്കുനി, അഫ്താഷ് ചാലിയം, ഷമീര്‍ ഫലാഹി, ജലീല്‍ വൈരങ്കോട്, മുഹ്‌സിന്‍ തൃപ്പനച്ചി, നൗഷാദ് കാക്കവയല്‍, ഫിറോസ് കൊച്ചി, ജാബിര്‍ വാഴക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
സമാപന പൊതുസമ്മേളനം എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. വെളിച്ചം ചെയര്‍മാന്‍ അബ്ദുല്‍ കരീം സുല്ലമി അധ്യക്ഷത വഹിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. വി രാജേന്ദ്ര ബാബു മുഖ്യാതിഥിയായിരുന്നു. വെളിച്ചം കണ്‍വീനര്‍ ഷാനിഫ് വാഴക്കാട് വെളിച്ചം പദ്ധതി അവതരിപ്പിച്ചു. വെളിച്ചം പത്താം ഘട്ട ലോഞ്ചിംഗ് കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ എം ബഷീര്‍ മദനി നിര്‍വഹിച്ചു. എസ് ഇര്‍ഷാദ് സ്വലാഹി സമാപന പ്രഭാഷണം നടത്തി. കെ എന്‍ എം സംസ്ഥാനസമിതി അംഗം ഇസ്മാഈ ല്‍ കരിയാട്, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി, ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, എം എസ് എം സംസ്ഥാന സെക്രട്ടറി സഹീര്‍ വെട്ടം, എം ജി എം സംസ്ഥാന ട്രഷറര്‍ റുഖ്‌സാന വാഴക്കാട്, അബ്ദുല്ലത്തീഫ് വൈലത്തൂര്‍ പ്രസംഗിച്ചു. ഇര്‍ഷാദ് സ്വലാഹി സമാപന പ്രഭാഷണം നടത്തി. വെളിച്ചം വിജയികള്‍ക്കുള്ള സമ്മാന ദാനം സംസ്ഥാന ക ണ്‍വീനര്‍മാരായ ഇ പി അഷറഫ് അലി, എ കെ ഷറഫുദ്ദീന്‍, ഷംസുദ്ദീന്‍ അയനിക്കോട്, വൈ മുനീര്‍ എന്നിവര്‍ നല്‍കി. സുബൈര്‍ അരൂര്‍, സലീം കരുനാഗപ്പള്ളി, ഇ അബ് ദുല്ലത്തീഫ് ഫാറൂഖി, വി മുഹമ്മദ് സുല്ലമി, ബി സഹദ് എന്നിവര്‍ പ്രസംഗിച്ചു.
