മുണ്ടേക്കാട്ട് ബാപ്പുട്ടി
തിരൂര്‍: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം വെസ്റ്റ് ജില്ല മുന്‍ വൈ.പ്രസിഡന്റ് മുണ്ടേക്കാട്ട് മുഹമ്മദ് കുട്ടി എന്ന ബാപ്പുട്ടി നിര്യാതനായി. തിരൂരിലെ മത, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു. തിരൂര്‍ പ്രദേശത്ത് മുജാഹിദ് പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. തിരൂര്‍ ജെ എം ഹയര്‍സെക്കന്ററി സ്‌കൂളിന്റെയും മദ്‌റസയുടെയും ആര്‍ട്‌സ് കോളജിന്റെയും വളര്‍ച്ചയില്‍ പങ്കുവഹിച്ചു. ജെ എം സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ്, തിരൂര്‍ അല്‍ഫിത്‌റ പ്രീ സ്‌കൂള്‍ കമ്മിറ്റി, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി മുന്‍ സെക്രട്ടറി, വാണിയന്നൂര്‍ അഭയം ഡയാലിസിസ് സെന്റര്‍, തിരൂര്‍ കാരുണ്യ പെയിന്‍ ആന്റ് പാലിയേറ്റീവ് എന്നിവയുടെ കമ്മിറ്റിഅംഗമായിരുന്നു. പയ്യനങ്ങാടി സലഫി മസ്ജിദ്, തിരൂര്‍ മസ്ജിദുത്തൗഹീദ്, തിരൂര്‍ സലഫി മസ്ജിദ്, ജെ എം ഹയര്‍സെക്കന്ററി സ്‌കൂള്‍ മസ്ജിദ് തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. പലപ്പോഴും അനാരോഗ്യം പോലും വകവെക്കാതെ എല്ലാ രംഗങ്ങളിലും തന്റെ സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു. കെ എന്‍ എം സംസ്ഥാന കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാനായിട്ടുണ്ട്. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.
ഉബൈദുല്ല താനാളൂര്‍